HOME
DETAILS

ഹൈക്കോടതി വിലക്ക് ലംഘിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് മുഖ്യമന്ത്രിയുടെ ഫ്ലക്സും കട്ടൗട്ടും; വിവാദമായതോടെ ഫ്ലക്സും, കട്ടൗട്ടും നീക്കി നഗരസഭ

  
January 14, 2025 | 2:52 PM

Controversy Surrounds Chief Ministers Flex and Cutout Near Secretariat

തിരുവനന്തപുരം: ഹൈക്കോടതി വിലക്ക് ലംഘിച്ച് സെക്രട്ടേറിയറ്റ് പരിസരത്ത് മുഖ്യമന്ത്രിയുടെ പടുകൂറ്റൻ ഫ്ലക്സ് സ്ഥാപിച്ച് സെക്രട്ടേറിയറ്റിലെ ഇടത് ജീവനക്കാരുടെ സംഘടന. സംഭവം വിവാദമായതോടെ നഗരസഭാ ജീവനക്കാരെത്തി ഫ്ലക്സ് കീറി മുഖ്യമന്ത്രിയുടെ കട്ടൗട്ട് എടുത്തുമാറ്റി. പൊതു സ്ഥലങ്ങളിലെ ഫ്ലക്സ് അടിയന്തരമായി അഴിച്ച് മാറ്റണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് നാടു നീളെ നടന്ന് ഫ്ലക്സ് ബോര്‍ഡുകള്‍ അഴിച്ച് മാറ്റുകയാണ് നഗരസഭ. 

ഒരു ഭാഗത്ത് ഫ്ലക്സ് ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതിനിടെയാണ് സെക്രട്ടേറിയറ്റ് പരിസരത്ത് പടുകൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചത്. സുവര്‍ണ ജൂബിലി മന്ദിരത്തിന്‍റെ ഉദ്ഘാടനം അറിയിക്കാൻ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷനാണ് ഫ്ലക്സ് വച്ചത്, ഇതോടൊപ്പം മുഖ്യമന്ത്രിയുടെ വലിയ കട്ടൗട്ടും സ്ഥാപിച്ചിരുന്നു. ആര്‍ക്കും കാണാവുന്ന വിധം ഫ്ലക്സ് വച്ചിട്ടും കാണേണ്ടവരാരും കണ്ടില്ല.

സംഗതി വാര്‍ത്തയായതോടെ, ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചുള്ള നിയമലംഘനം വിവാദമായി. ഇതോടെയാണ് നഗരസഭാ ജീവനക്കാര്‍ പെട്ടിയോട്ടോയുമായി എത്തി ഫ്ലക്സ് ബോര്‍ഡും, കട്ടൗട്ടും നീക്കം ചെയ്തത്. മുഖ്യമന്ത്രിയുടെ കട്ടൗട്ട് അടക്കം എല്ലാം വാരിക്കൂട്ടി ഓട്ടോ പോയി. എന്നാൽ, വിലക്ക് നിലനിൽക്കെ എന്തിന് ഫ്ലെക്സ് വെച്ചെന്ന ചോദ്യത്തിന് സംഘടനക്ക് മറുപടിയില്ല.

A controversy has erupted over the placement of the Chief Minister's flex and cutout near the Secretariat, allegedly violating a High Court ban, prompting the city corporation to remove them.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദേശപ്പോര്; മേയർ സ്ഥാനത്തേക്ക് പുതുമുഖങ്ങളെത്തുമോ? മുന്നണി ചർച്ചകൾ സജീവം 

Kerala
  •  9 days ago
No Image

ഉച്ചഭക്ഷണ സൈറ്റ് പണിമുടക്കി; സ്‌കൂളുകളിൽ പ്രതിസന്ധി; ആശങ്കയിൽ അധ്യാപകർ 

Kerala
  •  9 days ago
No Image

ഷാര്‍ജയിലെ ഫായ സൈറ്റ് യുനെസ്‌കോ പൈതൃക പട്ടികയില്‍; ലക്ഷക്കണക്കിന് വര്‍ഷങ്ങളായി വരണ്ട പരിതഃസ്ഥിതികളില്‍ തുടര്‍ച്ചയായ മനുഷ്യ സാന്നിധ്യം

uae
  •  9 days ago
No Image

സഞ്ജൗലി പള്ളി തകർക്കാൻ നീക്കവുമായി ഹിന്ദുത്വ സംഘടനകൾ; ഡിസംബർ 29നകം പൊളിച്ചില്ലെങ്കിൽ തകർക്കുമെന്ന് ഭീഷണി

National
  •  9 days ago
No Image

ബോണ്ടി ബീച്ച് വെടിവയ്പ്: സാജിദ് അക്രം ഹൈദരാബാദിൽ നിന്ന് കുടിയേറിയയാൾ

National
  •  9 days ago
No Image

വനിതാ ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റിയ സംഭവം; നിതീഷ് കുമാറിന്റെ നടപടിയിൽ വ്യാപക പ്രതിഷേധം; ന്യായീകരിച്ച് ജെ.ഡി.യുവും ബി.ജെ.പിയും

National
  •  9 days ago
No Image

തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം; എന്യൂമറേഷൻ ഫോം സമർപ്പിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. 

Kerala
  •  9 days ago
No Image

കണിയാമ്പറ്റയിൽ കടുവയെ കാടുകയറ്റാനുള്ള ശ്രമം തുടരുന്നു; പത്ത് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി

Kerala
  •  9 days ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയും ശക്തമായ കാറ്റും

Weather
  •  9 days ago
No Image

തോറ്റെങ്കിലും വാക്ക് പാലിച്ചു: സ്വന്തം ചെലവിൽ അഞ്ച് കുടുംബങ്ങൾക്ക് വഴി നിർമ്മിച്ചു നൽകി യുഡിഎഫ് സ്ഥാനാർഥി

Kerala
  •  9 days ago