HOME
DETAILS

വാടകക്കാരും കെട്ടിട ഉടമകളും തമ്മിലുള്ള തർക്കം കുറയ്ക്കാൻ ലക്ഷ്യം; വാടക സൂചിക ഏർപ്പെടുത്താൻ ഒരുങ്ങി ഷാർജ

  
January 14, 2025 | 11:45 AM

Sharjah Introduces Rental Index to Reduce Disputes

ഷാർജ: കെട്ടിടവാടക വർധന നിയന്ത്രിക്കാനും വാടകക്കാരും കെട്ടിട ഉടമകളും തമ്മിലുള്ള തർക്കം കുറയ്ക്കാനും ലക്ഷ്യമിട്ട് വാടക സൂചിക ഏർപ്പെടുത്താൻ ഒരുങ്ങി ഷാർജ. ദുബൈ, അബൂദബി എമിറേറ്റുകൾക്കു പിന്നാലെ വാടക സൂചിക കൊണ്ടുവരുന്ന മൂന്നാമത്തെ എമിറേറ്റാകും ഷാർജ. ഭാവിയിൽ മറ്റു എമിറേറ്റുകളും ഇതു പിന്തുടരാൻ സാധ്യതയുണ്ട്.

ഓരോ പ്രദേശത്തിൻ്റെയും പ്രാധാന്യവും വിപണി നിലവാരവും ജനസാന്ദ്രതയും കണക്കാക്കി വാടകപരിധി നിശ്ചയിക്കുന്നത് വാടകനിരക്കും പരാതികളുടെ എണ്ണവും കുറക്കാൻ സഹായിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതിനു മുന്നോടിയായി ഷാർജയിലെ പഴയതും പുതിയതുമായ കെട്ടിടങ്ങൾ തരംതിരിക്കും. ഓരോ പ്രദേശത്തെയും വാടക നിലവാരം ജനങ്ങൾക്ക് മനസിലാക്കാൻ കഴിയുന്ന തരത്തിലാണ് ഷാർജ റെന്റൽ ഇൻഡക്സ് തയാറാക്കുക. റിയൽ എസ്‌റ്റേറ്റ് വിപണിയിൽ കൂടുതൽ സുതാര്യതക്കും, നിക്ഷേപകർക്കിടയിൽ ആത്മവിശ്വാസം വർധിപ്പിക്കാനും വാടക സൂചികയിലൂടെ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു.

ഷാർജ റിയൽ എസ്‌റ്റേറ്റ് വകുപ്പുമായി സഹകരിച്ചായിരിക്കും വാടക സൂചിക പുറത്തിറക്കുകയെന്ന് ഷാർജ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയിലെ റിയൽ എസ്‌റ്റേറ്റ് ബിസിനസ് ഗ്രൂപ്പ് സമിതി ചെയർമാൻ സഈദ് ഗനീം അൽ സുവൈദി അറിയിച്ചു. ജനുവരി 22ന് ഷാർജ എക്സസ്പോ സെന്ററിൽ നടക്കുന്ന എക്സിബിഷനിൽ വാടക സൂചിക പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. വാടക വർധനയ്ക്ക് കടിഞ്ഞാണിട്ട് 2024 ഓഗസ്റ്റിൽ അബൂദബിയിലും ഈ മാസമാദ്യം ദുബൈയിലും വാടക സൂചിക ആരംഭിച്ചിരുന്നു.

ദുബൈയിലെ വാടക വർധനയിൽനിന്ന് രക്ഷപ്പെടാൻ ഷാർജ, അജ്‌മാൻ, ഉമ്മുൽഖുവൈൻ എന്നിവിടങ്ങളിലാണ് പലരും താമസിക്കുന്നത്. അതിർത്തി പ്രദേശമായ അൽനഹ്‌ദ, അൽവഹ്ദ ഭാഗങ്ങളിലെ വാടക ദുബൈയിലേതിനെക്കാൾ വലിയ വ്യത്യാസമില്ലാതാകുകയും ഷാർജയിലേക്കുള്ള ഗതാഗതക്കുരുക്ക് വർധിക്കുകയും ചെയ്‌തതോടെ പലരും ദുബൈയിലേക്കു താമസം മാറ്റിയിരുന്നു. പുതിയ റെൻ്റൽ ഇൻഡെക്‌സിലൂടെ വാടക കുറഞ്ഞാൽ ദുബൈയിൽനിന്ന് ഷാർജയിലേക്ക് താമസക്കാരുടെ ഒഴുക്കു കൂടും. പകരം വാടക വർധിച്ചാൽ ദുബൈയിലേക്കു തിരിച്ചുപോക്കുമുണ്ടാകും.

Sharjah has launched a rental index aimed at reducing disputes between tenants and landlords, providing a standardized reference point for rental prices and promoting transparency in the rental market.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  15 days ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  15 days ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  15 days ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  15 days ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  15 days ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  15 days ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  15 days ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  15 days ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  15 days ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  15 days ago