സി.കെ ജാനുവിന് എന്‍.ഡി.എയുടെ പിന്തുണ വേണ്ടത്ര ലഭിച്ചില്ല: എം. ഗീതാനന്ദന്
കോട്ടയം: വയനാട് മണ്ഡലത്തില്‍ മത്സരിച്ച സി.കെ ജാനുവിന് നരേന്ദ്രമോദിയുടെയും രാജ്നാഥ് സിംഗിന്റെയും പിന്തുണ വേണ്ടത്ര ലഭിച്ചില്ലെന്ന് ആരോപണം. ജാനുവിന് അധികനാള്‍ എന്‍.ഡി.എയില്‍ തുടരാന്‍ കഴിയില്ലെന്ന് ഗോത്രമഹാസഭാ കണ്‍വീനര്‍ എം. ഗീതാനന്ദന്. കോട്ടയത്ത് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വെള്ളാപ്പള്ളിയുടെ പാര്‍ടിയായ ബി.ഡി.ജെ.എസ് പോലും തെരഞ്ഞെടുപ്പില്‍ ജാനുവിനെ കൈവിട്ടെന്ന് അദ്ദേഹം പറഞ്ഞു.കേരളത്തില്‍ പലയിടത്തും മോദിയടക്കമുള്ളവര്‍ പ്രസംഗിക്കാന്‍ എത്തിയിട്ടും ജാനുവിനുവേണ്ടി ആരും പ്രചരണത്തിനെത്താതിരുന്നത് ഇതിനു തെളിവാണ്. എന്‍.ഡി.എ മുന്നണിക്കും ആദിവാസി ദലിത് സമൂഹത്തോട് അയിത്തമാണ്. ഇതിനുദാഹരണമായിരുന്നു വെള്ളാപ്പള്ളി പങ്കെടുത്ത പരിപാടിയില്‍ ജാനുവിനെ പ്രവേശിപ്പിക്കാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാനുവിനെ കൂട്ടുപിടിച്ച് വോട്ടു നേടാനാണ് പലരും ശ്രമിക്കുന്നത്. എന്നാല്‍ ജാനു വര്‍ഗ്ഗീയ വാദിയല്ലാത്തതിനാല് അവര്‍ക്കൊപ്പം തുടരാന്‍ കഴിയില്ലെന്നും ഗീതാനന്ദന് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."