സ്പിരിറ്റ് കടത്തിയ കേസിലെ പ്രതികള്‍ 5 വര്‍ഷത്തിനു ശേഷം പിടിയില്‍
നെയ്യാറ്റിന്‍കര: അമരവിള ചെക്ക് പോസ്റ്റ് വഴി 2012 ഡിസംബറില്‍ സ്പിരിറ്റ് കടത്തിയ കേസിലെ പ്രതികളായ രണ്ടു പേരെ ഇന്നലെ നെയ്യാറ്റിന്‍കര സി.ഐയുടെ നേതൃത്വത്തില്‍ പിടികൂടി. പാറശാല പളുകല്‍ നിലവരത്തിവിള വീട്ടില്‍ റെജി (34), പളുകല്‍ കുളപ്പുറം വയലിന്‍കര കറ്റുവിള വീട്ടില്‍ കനകരാജ് (44) എന്നിവരാണ് പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ നെയ്യാറ്റിന്‍കര റെയില്‍വേ സ്റ്റേഷന് പരിസരത്തുനിന്നുമാണ് ഇവരെ പിടികൂടിയത്. പാറശാല പൊലിസ് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. 2012 ല്‍ അമരവിള ചെക്ക് പോസ്റ്റ് വഴി സ്പിരിറ്റ് കടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ സ്പിരിറ്റ് കടത്താന്‍ ഉപയോഗിച്ചിരുന്ന ടാറ്റാ സുമോ കാര്‍ എക്സൈസ് സംഘം പിടികൂടിയിരുന്നു. എന്നാല്‍ പരിശോധനയ്ക്കിടെ പ്രതികള്‍ അധികൃതരെ വെട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ അന്ന് വാഹനത്തില്‍ നിന്ന് 35 ലിറ്റര്‍ വരുന്ന 30 കന്നാസ് സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തിരുന്നു.
നെയ്യാറ്റിന്‍കര സി.ഐ.സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ.ജലാലുദ്ദീന്‍, പൊലിസുകാരായ കൃഷ്ണകുമാര്‍, പ്രമോദ്, രാജേഷ്, ജറാള്‍ഡ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."