എമിറേറ്റ്‌സ് ഗ്രൂപ്പിന് സാമ്പത്തികവര്‍ഷത്തില്‍ റെക്കോര്‍ഡ് ലാഭം
കൊച്ചി: എമിറേറ്റ്‌സ് ഗ്രൂപ്പ് 2015-16 സാമ്പത്തികവര്‍ഷത്തില്‍ 8.2 ബില്യണ്‍ ദിര്‍ഹം (2.2 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍) ലാഭം നേടി. തുടര്‍ച്ചയായി 28-ാം വര്‍ഷമാണ് എമിറേറ്റ്‌സ് ലാഭം നേടുന്നത്. ഗ്രൂപ്പിന്റെ ആകെ വരുമാനം 93 ബില്യണ്‍ ദിര്‍ഹമാണ്. (25.3 ബില്യണ്‍). കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നു ശതമാനം കുറവാണിത്.
ഈ കാലയളവില്‍ എമിറേറ്റ്‌സ് എയര്‍ലൈന്‍ ഏറ്റവും ഉയര്‍ന്ന ലാഭമായ 7.1 ബില്യണ്‍ ദിര്‍ഹം (23.2 ബില്യണ്‍ ഡോളര്‍) നേടി. വരുമാനത്തില്‍ നാലു ശതമാനം വര്‍ധനയുണ്ട്. വിമാനശേഷിയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 11 ശതമാനം വളര്‍ച്ച നേടി. ആകെ യാത്രക്കാരുടെയും കാര്‍ഗോയുടെയും ശേഷി 56.4 ബില്യണ്‍ അവെയ്‌ലബിള്‍ ടണ്‍ കിലോമീറ്ററു(എ.ടി.കെ)കളായി ഉയര്‍ന്നു.
എമിറേറ്റ്‌സ് ഗ്രൂപ്പിന്റെ വിമാനയാത്രാസേവനദാതാവായ ഡിനാറ്റ ഇതാദ്യമായി ഒരു ബില്യണ്‍ ദിര്‍ഹത്തിലധികം (287 മില്യണ്‍ ഡോളര്‍) ലാഭം നേടി. 10.6 ബില്യണ്‍ ദിര്‍ഹമാണ് ആകെ വിറ്റുവരവ്. അന്താരാഷ്ട്ര ബിസിനസുകളില്‍നിന്നാണ് ഡിനാറ്റയുടെ വരുമാനത്തിന്റെ 64 ശതമാനവും.
എമിറേറ്റ്‌സും ഡിനാറ്റയും റിക്കോര്‍ഡ് ലാഭമാണ് നേടിയതെന്ന് എമിറേറ്റ്‌സ് എയര്‍ലൈനിന്റെയും ഗ്രൂപ്പിന്റെയും ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടീവുമായ ഷേയ്ക്ക് അഹമ്മദ് ബിന്‍ സെയ്ദ് അല്‍ മഖ്തൂം പറഞ്ഞു. 2015-2016 വര്‍ഷത്തില്‍ മികച്ച ബിസിനസും തുടര്‍ച്ചയായ വളര്‍ച്ചയും രേഖപ്പെടുത്തി. കറന്‍സി വിനിമയനിരക്കുകള്‍ അനുകൂലമല്ലാതിരുന്നതിനാല്‍ വരുമാനവും ലാഭവും കുറയ്ക്കുന്നതിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."