ഓടുവ്യവസായ പ്രതിസന്ധി; കണ്വന്ഷന് വിളിച്ചുചേര്‍ക്കും
ഫറോക്ക്: ഓടു വ്യവസായം കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യം ശക്തമാകുന്നു. കളിമണ്ണിന്റെ ദൗര്‍ലഭ്യവും സംസ്ഥാനത്തെ വ്യവസായത്തെ തകര്‍ക്കും വിധമുളള വിദേശ ഓടുകളുടെ ഇറക്കുമതിയുമാണ് ഈ മേഖലയെ തകര്‍ച്ചയിലേക്ക് നയിക്കുന്നത്.
ജില്ലയിലെ ഓടുവ്യവസായ മേഖലയെ തകര്‍ച്ചയില്‍ നിന്നും കരകയറ്റുന്നതിന് അടിയന്തര നടപടികള്‍ ആവശ്യപ്പെട്ടു കമ്പനി ഉടമകള്‍ തൊഴിലാളി യൂനിയനുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവരുടെ സംയുക്ത കണ്വന്ഷന് കോഴിക്കോട്ട് വിളിച്ചു ചേര്‍ക്കും. ഓടു വ്യവസായ സംരക്ഷണ സമിതി ഇന്നലെ ചെറുവണ്ണൂര്‍ വി.കെ.സി.ബില്‍ഡിങ്ങില്‍ വിളിച്ചു ചേര്‍ത്ത ഉടമകളുടെയും തൊഴിലാളി സംഘടന പ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. പി.സുബ്രഹ്മണ്യന് നായര്‍ അധ്യക്ഷനായി. വി.കെ.സി മമ്മദ്കോയ.എം.എല്‍.എ, കമ്പനി ഉടമകളായ എം.എ.അബ്ദുറഹിമാന്, എം.ജി.ഗോപിനാഥ്, കെ.വി.കൃഷ്ണന്, മുഹമ്മദ് സല്മാന്, ശിവന്, തൊഴിലാളി സംഘന പ്രതിനിധികളായ പി.പ്രവീണ്‍ കുമാര്‍, ഒ.ഭക്തവത്സലന്, എന്‍.ശശിധരന്, എം.വാസുദേവന്‍,കെ.മുരുകന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."