ഡല്‍ഹിക്കു പുറകേ കണ്ണൂര്‍
കണ്ണൂര്‍:വായുമലിനീകരണത്തില്‍ ഡല്‍ഹി വീര്‍പ്പുമുട്ടുമ്പോള്‍ തൊട്ടുപുറകെ കണ്ണൂരും ഭയാനകമായ അവസ്ഥയില്‍. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ (പി.സി.ബി) പഠനറിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ ഏറ്റവും കൂടുതല്‍ മലിനീകരിക്കപ്പെട്ട വായു കണ്ണൂര്‍ നഗരത്തിലേതാണ്.
തിരുവനന്തപുരം,കൊച്ചി, കോഴിക്കോട് ഉള്‍പ്പെടെ കേരളത്തിലെ പ്രമുഖ നഗരങ്ങളെ തള്ളിയാണ് കണ്ണൂര്‍ കുതിക്കുന്നത്. കണ്ണൂര്‍ നഗരത്തില്‍ വായു മലിനീകരണം ദിനംപ്രതി രൂക്ഷമാകുന്നതായിട്ടാണ് റിപ്പോര്‍ട്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളും മറ്റും തകൃതിയായി പുരോഗമിക്കുകയും റോഡുകള്‍ പലയിടത്തും പൊട്ടിക്കിടക്കുന്നതുമാണ് ജില്ലയില്‍ വായുമലിനീകരണം കൂടാന്‍ പ്രധാന കാരണം.
കേരളത്തില്‍ ഓരോ ജില്ലകളിലും സ്ഥാപിക്കപ്പെട്ടിട്ടുള്ള റെസ്പിറബിള്‍ ഡസ്റ്റ് സാംപ്ലര്‍ എന്ന യന്ത്രമുപയോഗിച്ച് നടത്തുന്ന പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. വായുവിലെ സള്‍ഫര്‍ഡൈ ഓക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡുകള്‍, പൊടിപടലങ്ങള്‍ എന്നിവ മനസിലാക്കാനായി കേരളത്തില്‍ 36 സ്ഥലങ്ങളിലാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഈ യന്ത്രങ്ങള്‍ സ്ഥാപിച്ചിട്ടുള്ളത്. കണ്ണൂരില്‍ മാങ്ങാട്ട്പറമ്പാണ് ജില്ലയില്‍ വായുമലിനീകരണത്തില്‍ ഏറ്റവും മുന്നില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."