അഴിമുഖത്തെ മണല്‍വാരല്‍ സംഘര്‍ഷത്തിലേക്ക്
കൊടുങ്ങല്ലൂര്‍: അഴീക്കോട് മുനമ്പം, മത്സ്യബന്ധന കേന്ദ്രങ്ങളില്‍ നിന്നുമുള്ള നൂറ് കണക്കിന് മീന്‍പിടിത്ത വള്ളങ്ങളും, ബോട്ടുകളും കടലിലേക്ക് പ്രവേശിക്കുന്ന അഴിമുഖത്തെ മണല്‍വാരല്‍ സംഘര്‍ഷത്തിലേക്ക്. മീന്‍പിടിത്ത വള്ളങ്ങള്‍ കടലിലേക്ക് പ്രവേശിക്കുകയും, കരയിലേക്ക് കയറുകയും ചെയ്യുന്ന അഴിമുഖത്ത് മണല്‍ വാരല്‍ വഞ്ചികളില്‍ മണല്വാരുന്നതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പലപ്പോഴും മത്സ്യതൊഴിലാളികളും മണല്‍വാരല്‍ തൊഴിലാളികളും തമ്മില്‍ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ട്.
പലവട്ടവും ഇക്കാര്യങ്ങള്‍ മണല്‍വാരലിന് പാസുകള്‍ അനുവദിക്കുന്ന തുറമുഖ വകുപ്പ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടികള്‍ ഉണ്ടായിട്ടില്ല. ഇതേതുടര്‍ന്ന് മത്സ്യതൊഴിലാളികള്‍ മണല്‍വാരല്‍ തൊഴിലാളികളെ കടലില്‍ തടയുമെന്ന് സൂചനയുണ്ട്. ഇത് വലിയതോതിലുള്ള സംഘര്‍ഷത്തിന് ഇടവരുത്തുമെന്നാണ് തീരദേശവാസികള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
മത്സ്യബന്ധന വള്ളങ്ങള്‍ക്കും, ബോട്ടുകള്‍ക്കും മറ്റും മരണക്കെണിയായി മാറിയ അഴിമുഖത്തെ മണല്‍തിട്ട നീക്കം ചെയ്യുന്നതിനാണ് തുറമുഖ വകുപ്പ് പ്രദേശത്തെ ഏതാനും മണല്‍വാരല്‍ സഹകരണ സംഘങ്ങള്‍ക്ക് പാസ് നല്‍കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."