തീര്‍പ്പാകാത്ത കേസുകള്‍ പരിഗണിക്കും: ദേശീയ ലോക് അദാലത്ത് 12ന്
പാലക്കാട്: കോടതികളില്‍ ദീര്‍ഘകാലമായി തീര്‍പ്പാകാതെ കിടക്കുന്ന വിവിധ കേസുകള്‍ പരിഗണിക്കുന്നതിനായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റിലെ കോടതി സമുച്ചയത്തില്‍ നവംബര്‍ 12ന് രാവിലെ മുതല്‍ ദേശീയ ലോക അദാലത്ത് നടക്കും.
അദാലത്തില്‍ ക്രിമിനല്‍ കോംപൗണ്ടബ്ള് കേസുകള്‍, സെക്ഷന്‍ 138ന് കീഴിലുള്ള നെഗോഷബ്ള് ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള കേസുകള്‍, മോട്ടോര്‍ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂനല്‍, ആക്സിഡന്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട്, സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട്, വൈവാഹിക-കുടുംബ കോടതി, തൊഴില്‍ തര്‍ക്ക, ഇന്‍ഡസ്ട്രിയല്‍ ബോര്‍ഡുകള്‍, ഒ.എന്‍.ജി.സി, റെയില്‍വെ എന്നിവയുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പ് കേസുകള്‍, വാടകസംബന്ധമായ ബാങ്കിടപാടുകള്‍, തിരിച്ചടവ് വായ്പാ, റവന്യൂ, തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച, ഇലക്ട്രിസിറ്റി, വാട്ടര്‍ ബില്‍, സെയില്‍സ് ടാക്സ്, ഇന്‍കംടാക്സ്, ഇന്‍ഡയറക്ട് ടാക്സ്, മുംബൈ ഡെല്‍ഹി പോലുള്ള വാണിജ്യകേന്ദ്രങ്ങളുമായി ബന്ധപ്പെട്ടുള്ള റവന്യൂ, ഫോറസ്റ്റ് ആക്ട്, കന്ടോണ്മെന്റ് ബോര്‍ഡുമായി ബന്ധപ്പെട്ട തുടങ്ങായി കേസുകള്‍, ഹൈക്കോടതിയിലെത്താത്ത അപ്പീലുകള്‍ അദാലത്തില്‍ പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."