റേഷന്‍ കാര്‍ഡ് അനര്‍ഹര്‍ മുന്‍ഗണനാ പട്ടികയില്‍ നിന്ന് ഒഴിവാകണം
കല്‍പ്പറ്റ: ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി പ്രസിദ്ധീകരിച്ചിട്ടുള്ള കരട് മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹരായവര്‍ കടന്നുകൂടിയിട്ടുണ്ടെന്നും ഇവര്‍ പട്ടികയില്‍ നിന്ന് ഒഴിവാകണമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സര്‍വിസ് പെന്‍ഷന്‍കാര്‍, ആദായനികുതി അടക്കുന്നവര്‍, സ്വന്തമായി ഒരേക്കറിനുമേല്‍ ഭൂമിയുള്ള കുടുംബങ്ങള്‍, സ്വന്തമായി 1000 ചതുരശ്രഅടി വിസ്തീര്‍ണമുളള വീടോ, ഫ്‌ളാറ്റോ ഉള്ളവര്‍, 600 സി.സി.യുടെ മേലുള്ള നാലു ചക്ര വാഹനങ്ങളുള്ളവര്‍, പ്രതിമാസ കുടുംബ വരുമാനം 25000 രൂപയ്ക്കുമേലുള്ളവര്‍ എന്നീ വിഭാത്തില്‍ പെടുന്നവര്‍ക്ക് മുന്‍ഗണനാ കാര്‍ഡുകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുന്നതല്ല. ഇത്തരത്തിലുളള ആരെങ്കിലും അറിഞ്ഞോ, അറിയാതെയോ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള കാരണസഹിതമുള്ള അപേക്ഷ റേഷന്‍ കാര്‍ഡുകള്‍ സഹിതം അതതു റേഷന്‍ കടകളില്‍ ഏല്‍പ്പിക്കണം. അനര്‍ഹരായവര്‍ ആരും തന്നെ തങ്ങളുടെ റേഷന്‍ കാര്‍ഡില്‍ മുന്‍ഗണനാ വിഭാഗം എന്ന മുദ്ര പതിപ്പിച്ചിട്ടില്ലെന്ന് ഉറപ്പാക്കേണ്ടതാണ്. അവസരം ലഭിച്ചിട്ടും മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അനര്‍ഹര്‍ ഒഴിവാകുന്നില്ലെങ്കില്‍ അവശ്യസാധന നിയന്ത്രണ ഉത്തരവ് ഇന്ത്യന്‍ ശിക്ഷാനിയമം എന്നീ ഉത്തരവുകളിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."