HOME
DETAILS
MAL
മാന്‍വേട്ട കേസ്; സല്മാന് ഖാന് സുപ്രിംകോടതി നോട്ടിസ്
backup
November 11 2016 | 07:11 AM
ന്യൂഡല്‍ഹി: മാന്‍വേട്ട കേസില്‍ ബോളിവുഡ് നടന് സല്മാന് ഖാന് സുപ്രിംകോടതി നോട്ടിസ്. സല്‍മാനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യം ചെയ്ത് രാജസ്ഥാന് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രിംകോടതി നടപടി.
1998ല്‍ ജോധ്പൂരിനടുത്തുള്ള കങ്കാണിയില്‍ വച്ച് രണ്ട് കൃഷ്ണ മൃഗത്തെയും മറ്റൊരു മൃഗത്തെയും വേട്ടയാടിയെന്നായിരുന്നു കേസ്. ലൈസന്‍സില്ലാത്ത ആയുധങ്ങള്‍ കൈവശം വച്ചതിനും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
കഴിഞ്ഞവര്‍ഷം ജൂലൈയില്‍ രാജസ്ഥാന് ഹൈക്കോടതി സല്‍മാനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെതിരേയാണ് രാജസ്ഥാന് സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."