HOME
DETAILS
MAL
സോളാര്‍ കേസുകള്‍ എറണാകുളത്തേക്ക് മാറ്റണമെന്ന് സരിതയുടെ ഹരജി
backup
November 11 2016 | 23:11 PM
കൊച്ചി : കേരളത്തില്‍ പല സ്ഥലങ്ങളിലായി രജിസ്റ്റര്‍ ചെയ്ത സോളാര്‍ തട്ടിപ്പു കേസുകള്‍ എറണാകുളം മജിസ്ട്രേറ്റ് കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതിയായ സരിത എസ്. നായര്‍ ഹൈക്കോടതിയില്‍ ഹരജി നല്കി.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെ വിവിധ കോടതികളിലായി നിലവിലുള്ള സമാന സ്വഭാവമുള്ള കേസുകളില്‍ ഒരു കോടതിയിലേക്ക് മാറ്റി തീര്‍പ്പുണ്ടാക്കണമെന്നാണ് സരിതയുടെ ഹരജിയില്‍ പറയുന്നത്. കേസിന്റെ ആവശ്യത്തിനായി സംസ്ഥാനത്തുടനീളം സഞ്ചരിക്കേണ്ടി വരുന്നത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും സരിത വ്യക്തമാക്കുന്നു.
വിവിധ പൊലിസ് സ്റ്റേഷനുകളിലായി 30 തട്ടിപ്പുകേസുകളാണ് സരിതയ്ക്കെതിരേ രജിസ്റ്റര്‍ ചെയ്തത്. ഇവയിലൊക്കെ അതത് മജിസ്ട്രേറ്റ് കോടതികളിലാണ് തുടര്‍ നടപടി സ്വീകരിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."