മതേതര ജനാധിപത്യ സെമിനാറിന് തുടക്കമായി
പേരൂര്‍ക്കട: മതേതര ജനാധിപത്യ സെമിനാറിന് വര്‍ണാഭമായ തുടക്കം. സെമിനാറുകളുടെ സംസ്ഥാനതല ഉദ്ഘാടനം വട്ടിയൂര്‍ക്കാവ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി നിര്‍വഹിച്ചു.
മതേതര ജനാധിപത്യത്തിന് ഊര്‍ജ്ജം പകരണമെന്നും അതിനായി വിദ്യാര്‍ഥികള്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിക്കണമെന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സാണ് സെമിനാറുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ അസംബ്ലി നിയോജകമണ്ഡലങ്ങളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട 140 സ്‌കൂകളിലാണ് മതേതര ജനാധിപത്യം എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തുന്നത്. ഉദ്ഘാടനയോഗത്തില്‍ പി.ടി.എ പ്രസിഡന്റ് എസ്.ബിനു അധ്യക്ഷനായി. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ. വി.കാര്‍ത്തികേയന്‍ നായര്‍ മുഖ്യപ്രഭാഷണം നടത്തി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീനാകുമാരി പി.എം. റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് ജസീല എ.ആര്‍, പി.ടി.എ വൈസ് പ്രസിഡന്റ് വാസുദേവന്‍ നായര്‍, മദര്‍ പി.ടി.എ പ്രസിഡന്റ് മിനി, സ്‌കൂള്‍ പാര്‍ലമെന്റ് വൈസ് ചെയര്‍മാന്‍ അല്‍ മുഹമ്മദ് ആദം സമദ് തുടങ്ങിയവര്‍ സംസാരിച്ചു.
ബോണക്കാട് എസ്റ്റേറ്റ്: കര്‍മപദ്ധതി തയാറാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം
തിരുവനന്തപുരം: ബോണക്കാട് എസ്റ്റേറ്റ് തുറന്നു പ്രവര്‍ത്തിക്കുന്നതു സംബന്ധിച്ചും തൊഴിലാളികള്‍ക്ക് ശമ്പള കുടിശിക, പി.എഫ് ഗ്രാറ്റിവിറ്റി എന്നിവ നല്‍കുന്നതു സംബന്ധിച്ചുമുള്ള കര്‍മപദ്ധതി ഒരു മാസത്തിനകം തയാറാക്കി ലേബര്‍കമ്മിഷണര്‍ക്ക് സമര്‍പ്പിക്കാന്‍ എസ്റ്റേറ്റ് മാനേജ്‌മെന്റിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
മന്ത്രി ടി.പി രാമകൃഷ്ണന്‍ സെക്രട്ടേറിയറ്റില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. യോഗത്തില്‍ കെ.എസ് ശബരീനാഥന്‍ എം.എല്‍.എ, ലേബര്‍ കമ്മിഷണര്‍ കെ. ബിജു, ജില്ലാ കലക്ടര്‍ എസ്. വെങ്കിടേസപതി, അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍ (ഐ.ആര്‍) ഡോ. ജി. എല്‍. മുരളീധരന്‍, തൊഴിലാളി സംഘടനകളുടെ നേതാക്കള്‍, മാനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."