ഭാര്യയുടെ ആത്മഹത്യ; ഭര്‍ത്താവ് പിടിയില്‍
കൊട്ടാരക്കര: വീട്ടുമുറ്റത്ത് കിണറ്റില്‍ചാടി ഭാര്യ ആത്മഹത്യചെയ്ത കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
ഓടനാവട്ടം പരുത്തന്‍പാറ മേലൂട്ട് മേലതില്‍ ചിന്തു എന്ന ശരത് ചന്ദ്രന്‍ (27) ആണ് അറസ്റ്റിലായത്. മുളവന പേരയം സ്വദേശിനിയായ അമ്മു കൃഷ്ണന്‍ (18) നെ കുണ്ടറ ഐ.എച്ച്.ആര്‍.ഡിയില്‍ കംപ്യൂട്ടര്‍ കോഴ്‌സിനു പഠിച്ചുകൊണ്ടിരുക്കുമ്പോഴാണ് മൈക്ക് ഓപ്പറേറ്ററായ ശരത് ചന്ദ്രന്‍ സ്‌നേഹിച്ച്‌വിവാഹംകഴിച്ചത്. 2016 ഫെബ്രവരി ഒമ്പതിനാണ് ശരത്ചന്ദ്രന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ ചാടി അമ്മു ആത്മഹത്യ ചെയ്തത്. തുടര്‍ന്ന് ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലിസ് അന്വേഷണം നടത്തിയാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്.
ഡി.വൈ.എസ്.പി ബി. കൃഷ്ണകുമാര്‍, അഡീഷണല്‍ എസ്.ഐ രവികുമാര്‍, എ.എസ്.ഐ. നിസാമുദ്ദീന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വാഹനങ്ങള്‍ കൂട്ടിയിടിച്ചു: ബൈക്ക് യാത്രികാരായ ദമ്പതികള്‍ക്ക് പരുക്ക്
കരുനാഗപ്പള്ളി: ദേശീയപാത വവ്വാക്കാവ് ജങ്ഷന് വടക്ക് ലോറികള്‍ കൂട്ടിയിടിച്ചു ബൈക്കു യാത്രികരായ ദമ്പതികള്‍ക്ക് പരുക്ക്.
തഴവ കുതിരപന്തി അരുണ്‍ഭവനത്തില്‍ വിജയന്‍-തങ്കമ്മ ദമ്പതികള്‍ക്കാണ് പരുക്കറ്റത്. ഇവരെ ഓച്ചിറയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാഴ്‌സല്‍ ലോറിയും ടാങ്കര്‍ ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. പാഴ്‌സല്‍ ലോറി ഡ്രൈവര്‍ ചവറ മുകന്ദപുരം ഗോകുലം വീട്ടില്‍ കിച്ചു, ടാങ്കര്‍ ലോറി ഡ്രൈവര്‍ തിരുവനന്തപുരം വിളപ്പില്‍ശാല സജീവന്‍ (47) എന്നിവര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകിട്ട് 3.30നായിരുന്നു അപകടം. വവ്വാക്കാവ് പെട്രോള്‍പമ്പിന് സമീപം താഴ്ചയിലേ പോക്കറ്റ് റോഡില്‍ നിന്ന് ദേശീയ പാതയിലേക്ക് ബൈക്ക് കയറുന്നതിനിടെ കായംകുളത്ത് നിന്നും കരുനാഗപ്പള്ളിയിലേക്ക് പാഴ്‌സല്‍ സര്‍വിസ് ലോറി ബൈക്കില്‍ തട്ടാതിരിക്കാന്‍ ബ്രേക്ക് ചവിട്ടുന്നതിനിടെ എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പെട്രോളുമായി പോകുകയായിരുന്ന ടാങ്കര്‍ ലോറി പിറകില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ പാഴ്‌സല്‍ സര്‍വിസ് ലോറി മൈല്‍ കുറ്റിയും തകര്‍ത്ത് ബൈക്ക് യാത്രികരെ ഇടിച്ച് വീഴ്ത്തി താഴ്ചയിലേക്ക് ഇറങ്ങി നില്‍ക്കുകയായിരുന്നു. ഹൈവേ പൊലിസും ഓച്ചിറ പൊലിസും സംഭവസ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. അപകടംമൂലം ദേശീയ പാതയില്‍ അരമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."