ശമ്പളം കിട്ടിയില്ല; സഊദിയില്‍ തൊഴിലാളികള്‍ ഓഫീസ് ഉപരോധിച്ചു; പിരിച്ചുവിടാന്‍ ആകാശത്തേക്ക് വെടിവച്ചു
റിയാദ്: സാമ്പത്തിക പ്രശ്‌നത്തെ തുടര്‍ന്ന് ഉടലെടുത്ത തൊഴില്‍ പ്രശ്‌നം വിവിധ മേഖലകളില്‍ രൂക്ഷമായി തുടരുന്നത് സുരക്ഷാ പ്രശ്‌നവും സങ്കീര്‍ണമാക്കുന്നു. മാസങ്ങളായി ശമ്പളം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ സംഘടിച്ചെത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം തടയാന്‍ പൊലിസ് ആകാശത്തേക്ക് വെടിവച്ചു.
കിഴക്കന്‍ പ്രവിശ്യയിലാണ് കഴിഞ്ഞ ദിവസം സംഭവം അരങ്ങേറിയത്. മാസങ്ങളായി ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ദമ്മാമിലെ പ്രധാന കരാര്‍ കമ്പനിയുടെ പ്രധാന കവാടം തൊഴിലാളികള്‍ ഉപരോധിക്കുകയായിരുന്നു. ശമ്പള കുടിശ്ശിക നല്‍കുമെന്ന വാഗ്ദാനം പല തവണ നല്‍കിയ കമ്പനി അതു തുടര്‍ച്ചയായി ലംഘിച്ചതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ സംഘടിച്ചെത്തി പ്രധാന ഓഫീസ് കവാടം ഉപരോധിച്ചത്.
വിവരമറിഞ്ഞെത്തിയ പൊലിസ് പ്രധാന കവാടം ബലം പ്രയോഗിച്ച് അടക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പുമായി ആകാശത്തേക്ക് വെടിയുതിര്‍ത്തത്. പല തവണ വെടിയുതിര്‍ത്ത് മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം. രണ്ടാഴ്ചക്കുള്ളില്‍ ശമ്പള കുടിശ്ശിക നല്‍കാമെന്ന ഉറപ്പില്‍ അവസാനം തൊഴിലാളികള്‍ പിരിഞ്ഞു പോവുകയായിരുന്നു.
600 ഓളം തൊഴിലാളികളുള്ള കമ്പനിയില്‍ ഇരുനൂറോളം ഇന്ത്യന്‍ തൊഴിലാളികളാണുള്ളത്. നാലു മാസം മുന്‍പ് തന്നെ ശമ്പള കുടിശ്ശിക നല്‍കുമെന്ന് കമ്പനി ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ അത് പാലിക്കപ്പെട്ടിട്ടില്ല. ഇതിനിടയില്‍ ഭക്ഷണ സൗകര്യം പോലും തടസ്സപ്പെട്ട ഇവര്‍ക്ക് പപ്പോഴും സന്നദ്ധ പ്രവര്‍ത്തകര്‍ നല്‍കിയ സംവിധാനങ്ങളാണ് ആശ്വാസമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."