എയര്‍ഇന്ത്യയില്‍ 300 ട്രെയ്‌നി ക്യാബിന്‍ ക്രൂ
എയര്‍ഇന്ത്യ ലിമിറ്റഡ് ട്രെയ്‌നി ക്യാബിന്‍ ക്രൂ തസ്തികയിലെ 300 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ നിയമനമാണ്.
നോര്‍ത്തേണ്‍ റീജ്യനില്‍ (ഡല്‍ഹി) അഞ്ചു വര്‍ഷത്തേക്കായിരിക്കും നിയമനം.
അവിവാഹിതരായി വനിതകള്‍ക്കും പുരുഷന്‍മാര്‍ക്കും അപേക്ഷിക്കാം.
ആകെ ഒഴിവുകള്‍: പുരുഷന്‍മാര്‍: 75
(ജനറല്‍ 59, എസ്.സി 10, എസ്.ടി 06)
വനിതകള്‍: 225
(ജനറല്‍ 100, ഒ.ബി.സി 110, എസ്.സി 03, എസ്.ടി 12)
പ്രായപരിധി: 18നും 27നുമിടയില്‍
(സംവരണ വിഭാഗക്കാര്‍ക്ക് വയസിളവ് ചട്ടപ്രകാരം)
വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എല്‍.സി, പ്ലസ്ടു
ഹിന്ദി, ഇംഗ്ലീഷ് ഭാഷകള്‍ നന്നായി സംസാരിക്കാന്‍ അറിഞ്ഞിരിക്കണം
ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കേറ്ററിങ് ടെക്‌നോളജിയില്‍ ത്രിവത്സര ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്കു മുന്‍ഗണന.
ഉയരം: വനിത 160 സെന്റീമീറ്റര്‍,
പുരുഷന്‍ 172 സെന്റീമീറ്റര്‍ (എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് സെന്റീമീറ്റര്‍ ഇളവു ലഭിക്കും)
ശമ്പളം: പരിശീലന കാലയളവില്‍ 15,000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിമാസം 35,075 രൂപ ലഭിക്കും.
തെരഞ്ഞെടുപ്പ്: ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്.
അപേക്ഷാ ഫീസ്: 1,000 രൂപ
എയര്‍ ഇന്ത്യ ലിമിറ്റഡ് എന്ന പേരില്‍ ഡല്‍ഹിയില്‍ മാറാവുന്ന ഡിമാന്‍ഡ് ഡ്രാഫനറ്റായി വേണം ഫീസടയ്ക്കാന്‍. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്കു ഫീസില്ല.
അപേക്ഷിക്കാനും വിശദവിവരങ്ങള്‍ക്കും: ംംം.മശൃശിറശമ.ശി
ഓണ്‍ലൈന്‍ അപേക്ഷയുടെ അവസാന തിയതി: മെയ് 23
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."