മത്സ്യത്തൊഴിലാളികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും
കോഴിക്കോട്: മത്സ്യമേഖല നേരിടുന്ന പ്രശ്‌നങ്ങളോടു കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ചു നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറത്തിന്റെയും സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്റെയും നേതൃത്വത്തില്‍ 21നു പാര്‍ലമെന്റിലേക്കു മാര്‍ച്ച് നടത്തുമെന്നു ഭാരവാഹികള്‍ അറിയിച്ചു. വിദേശ മീന്‍പിടിത്ത കപ്പലുകളെ ഇന്ത്യന്‍ കടലില്‍ നിന്നും പൂര്‍ണമായും ഒഴിവാക്കുക, കേന്ദ്രത്തില്‍ ഫിഷറീസ് മന്ത്രാലയം രൂപീകരിക്കുക, മത്സ്യബന്ധനത്തിനാവശ്യമായ മണ്ണെണ്ണ ന്യായവിലയ്ക്കു വിതരണം ചെയ്യുക, അശാസ്ത്രീയമായ പെയര്‍ ട്രോളിങ് കര്‍ശനമായി തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണു മാര്‍ച്ച്.
പരമ്പരാഗത ചെറുകിട മീന്‍പിടിത്തക്കാരെ സഹായിക്കുന്ന തരത്തിലുള്ള ഒരു ഫിഷറീസ് പോളിസിക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ദേശീയ സെക്രട്ടറി ടി. പീറ്റര്‍, കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ മലബാര്‍ മേഖലാ പ്രസിഡന്റ് എം.പി അബ്ദുല്‍ റാസിഖ്, മലപ്പുറം ജില്ലാ സെക്രട്ടറി ബഷീര്‍ സദ്ദാം ബീച്ച് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."