പട്ടികള്‍ക്കു പിന്നാലെ പായും മുന്‍പ്
പറയാന്‍ പോകുന്നത്, ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ച കാലത്തെ കഥയാണ്. ഒന്നര നൂറ്റാണ്ടണ്ടിനപ്പുറത്ത് മദിരാശി പട്ടണത്തിലും പരിസരങ്ങളിലും പേപ്പട്ടിശല്യം അസഹനീയമായി. തെരുവുനായ്ക്കളുടെ കടിയേല്‍ക്കുന്നവരുടെയും പേപിടിച്ചു മരിക്കുന്നവരുടെയും എണ്ണം കൂടി.
പ്രശ്‌നം പരിഹരിക്കാന്‍ അധികാരികള്‍ കണ്ടെത്തിയ മാര്‍ഗം പട്ടികളെ കൂട്ടത്തോടെ കൊല്ലുകയെന്നതായിരുന്നു. 1860ല്‍ മദിരാശിയില്‍ തെരുവുനായ്ക്കളെ പിടികൂടി കൊല്ലുന്ന പരിപാടി തുടങ്ങി. ആ വര്‍ഷം കൊന്നതു മുന്നൂറോളം നായ്ക്കളെ. പിന്നീടതു കൂടിക്കൂടി വന്നു.
സ്വാതന്ത്ര്യം കിട്ടിയിട്ടും പട്ടിയെ കൊല്ലല്‍ തുടര്‍ന്നു. 1960 ആയപ്പോഴേയ്ക്കും വര്‍ഷത്തില്‍ പിടികൂടി കൊന്ന തെരുവുപട്ടികളുടെ എണ്ണം മുപ്പതിനായിരമായി. എന്നിട്ടും പട്ടികളുടെ എണ്ണവും ശല്യവും കുറഞ്ഞില്ല. പേവിഷബാധ തടയാനുമായില്ല.
ഇന്തോനേഷ്യയിലെ ഫ്‌ളോറസ് ദ്വീപില്‍ ഭീകരമായ രീതിയില്‍ പേവിഷ ബാധയുണ്ടണ്ടായപ്പോള്‍ (റാബിസ് ഔട്ട്‌ബ്രേക്ക്) അവര്‍ തെരുവുനായ്ക്കളെ കൂട്ടക്കുരുതിക്കു വിധേയമാക്കി. കൊന്നൊടുക്കിയ നായ്ക്കളുടെ എണ്ണം അഞ്ചു ലക്ഷത്തിലേറെയായിരുന്നു. എന്നിട്ടും അവിടെ പേവിഷബാധ പൂര്‍ണമായി തടയാനോ തെരുവുപട്ടികളെ ഇല്ലാതാക്കാനോ കഴിഞ്ഞില്ല. മക്കാവില്‍ തെരുവുപട്ടികളെ കൂട്ടത്തോടെ കൊല്ലുന്നതു മൂന്നു വര്‍ഷമായി തുടര്‍ന്നു. എന്നിട്ടും പരിഹാരമുണ്ടണ്ടായില്ല.
ഈ കണക്കിവിടെ നമ്മോടു പറയുന്നത് കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോ. പി.കെ ശിഹാബുദ്ദീനാണ്. തെരുവുപട്ടികളെ കൊന്നൊടുക്കുന്നവരോട് ഡോ. ശിഹാബുദ്ദീന്‍ ഇത്രയുംകൂടി പറയുന്നു.
'പരാജയമാണെന്ന് അനുഭവത്തില്‍ നിന്നു ബോധ്യപ്പെട്ടിട്ടും മറിച്ചൊരു ഫലമുണ്ടണ്ടാകുമെന്ന തെറ്റിദ്ധാരണയില്‍ നമ്മള്‍ വീണ്ടണ്ടും പഴയ തെറ്റുകള്‍തന്നെ ചെയ്യുകയാണ്. യാഥാര്‍ഥ്യബോധത്തോടെ വേണം ഇത്തരം കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍. ചില പട്ടിസ്‌നേഹികളെപ്പോലെ കടിച്ച പട്ടിക്ക് ഉമ്മ കൊടുത്തു തിരിച്ചയയ്ക്കണമെന്നല്ല പറയുന്നത്.
മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമമനുസരിച്ചുതന്നെ മനുഷ്യന് അപകടകാരിയായ പട്ടികളെ കൊല്ലാം. പക്ഷേ, നിയമം അനുശാസിക്കുന്നതുപോലെ അപകടകാരിയായതിനെ മാത്രമായിരിക്കണം. തെരുവുപട്ടികള്‍ പേവിഷബാധയ്ക്കു കാരണമാകുമെന്നും പലര്‍ക്കും തെരുവുപട്ടികളുടെ കടിയേറ്റിട്ടുണ്ടെണ്ടന്നും വച്ച് കണ്ണില്‍കണ്ടണ്ട പട്ടികളെയെല്ലാം കൊന്നൊടുക്കുന്നതു ശിക്ഷാര്‍ഹമാണ്.'
കേരളത്തില്‍ വര്‍ഷത്തില്‍ ഒരു ലക്ഷത്തിലേറെ പേര്‍ക്കു പട്ടികളുടെ കടിയേല്‍ക്കുന്നു. അടുത്തകാലത്തുപോലും കടിയേറ്റു പലരും മരിച്ചു. കേരളത്തില്‍ രണ്ടണ്ടര ലക്ഷത്തിലേറെ തെരുവുനായ്ക്കളുണ്ടെണ്ടന്നതും സത്യമാണ്. ഒരുപക്ഷേ, അതിലും കൂടുതലായിരിക്കാം. ആ രണ്ടണ്ടര ലക്ഷം പട്ടികളെയും കൊന്നൊടുക്കി കേരള ജനതയെ രക്ഷിക്കാനാകുമോ എന്നതാണ് അദ്ദേഹത്തിന്റെ ചോദ്യം. രണ്ടണ്ടാമത്തെ ചോദ്യം, കുറ്റം ചെയ്തവനെയാണോ കുറ്റം ചെയ്യാത്തവനെയാണോ ശിക്ഷിക്കേണ്ടണ്ടതെന്നാണ്.
മനുഷ്യരില്‍ കൊലയാളികളും സ്ത്രീ പീഡകരും കൊള്ളക്കാരുമൊക്കെയായി ധാരാളം പേരുണ്ടണ്ടല്ലോ. അതിന്റെ പേരില്‍ സകല മനുഷ്യരെയും ശിക്ഷിക്കണമെന്നു നാം വാദിക്കാറില്ലല്ലോ. അക്രമം ഇല്ലാതാക്കാന്‍ അക്രമത്തിനുള്ള കാരണമാണ് ആദ്യം ഇല്ലാതാക്കേണ്ടണ്ടത്. രണ്ടണ്ടാമത് അക്രമം ചെയ്യുന്നവനെ ശിക്ഷിക്കലും. ഇതുവരെ തെറ്റു ചെയ്യാത്തവന്‍ നാളെ തെറ്റു ചെയ്‌തേയ്ക്കുമെന്ന സംശയത്താലും ധാരണയാലും അവരെ മുന്‍കൂട്ടി ശിക്ഷിക്കാറുണ്ടേണ്ടാ. അതു നീതിയാണോ.
കുറേ നായ്ക്കള്‍ ഉപദ്രവകാരികളും അക്രമകാരികളുമാണെന്നു വച്ച് എല്ലാ തെരുവുനായ്ക്കളെയും കൊന്നൊടുക്കുന്നത് കുറ്റം ചെയ്യാത്തവനെ ശിക്ഷിക്കലായി മാറുമെന്നാണ് ഡോ. ശിഹാബുദ്ദീന്റെ വിലയിരുത്തല്‍.
'തെരുവുനായ്ക്കളില്‍ കൂടുതല്‍ അക്രമകാരികള്‍ രാത്രികാലങ്ങളില്‍ ഭക്ഷണം തേടിയിറങ്ങുന്നവയാണ്. രാത്രിയില്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നവ പകല്‍ സമയത്ത് ആളൊഴിഞ്ഞയിടങ്ങളില്‍ ഉറക്കത്തിലും വിശ്രമത്തിലുമായിരിക്കും. അവയ്ക്കു മനുഷ്യരുമായി സഹവാസം കുറവായിരിക്കും. രാത്രിയില്‍ കൂട്ടത്തോടെ വിഹരിക്കുന്ന അവ മനുഷ്യരെ തനിച്ചുകണ്ടണ്ടാല്‍ ആക്രമിക്കും. ഒരെണ്ണം കുരച്ചുചാടിയാല്‍ പിന്നാലെ എല്ലാംകൂടി ചാടിവീണ് ആക്രമിക്കും. അതിനിടയില്‍ ആക്രമിക്കപ്പെട്ട ജീവി മരിച്ചെന്നും വരും. തിരുവനന്തപുരത്തു കടല്‍ത്തീരത്ത് ഒരു സ്ത്രീയെ അറുപതോളം നായ്ക്കള്‍ കടിച്ചുകൊന്നത് ഇങ്ങനെയാണ്. പകല്‍ സദാസമയവും പുറത്തുകാണുന്ന നായ്ക്കള്‍ മനുഷ്യരുമായി ഇടപഴകുന്നവയാണ്. അവ കടിക്കാനുള്ള സാധ്യത തീരെ കുറവാണ്. പട്ടിപിടിത്തം പകല്‍നേരത്താണല്ലോ ഉണ്ടണ്ടാകാറുള്ളത്. ആ സമയത്തു പിടിയിലാകുന്നതും കൊന്നൊടുക്കപ്പെടുന്നതും പാവം നായ്ക്കളായിരിക്കും. കൊല്ലല്‍ തുടരാം. പക്ഷേ, പരിഹാരം ഉദ്ദേശിച്ചതുപോലെയാകില്ല.
ഇനി പ്രത്യേക ദൗത്യത്തിലൂടെ കേരളത്തിലെ മുഴുവന്‍ തെരുവുനായ്ക്കളെയും കൊന്നൊടുക്കാന്‍ ശ്രമിക്കുന്നുവെന്നു വയ്ക്കുക. അപ്പോഴും പട്ടിശല്യത്തിനു പരിഹാരമുണ്ടണ്ടാക്കാന്‍ കഴിയില്ലെന്നാണ് ഡോ. ശിഹാബുദ്ദീന്‍ പറയുന്നത്. ഒരു ഭാഗത്തു കൊന്നൊടുക്കുമ്പോള്‍ മറ്റു ദേശങ്ങളില്‍നിന്നു പുതിയവ അതിഥികളായി എത്തും.
ഭക്ഷണത്തിനുവേണ്ടണ്ടി മത്സരിക്കേണ്ടണ്ടി വരുന്ന സ്ഥലത്തേക്കാള്‍ അവയ്ക്കു താല്‍പ്പര്യം ഭക്ഷണം സുലഭമായ സ്ഥലങ്ങളായിരിക്കുമല്ലോ. അവിടേയ്ക്കു ചേക്കേറും.
നേരത്തെയുണ്ടണ്ടായിരുന്നവ കുറേകാലമായി ആ ദേശത്തു താമസിച്ചവയായതിനാല്‍ സ്ഥലവാസികളുമായി ഇണക്കത്തിലായിരിക്കും. അതിനാല്‍ ഉപദ്രവകാരികളാകണമെന്നില്ല. പുതിയ സ്ഥലം തേടിയെത്തുന്നവയ്ക്കു സ്ഥലവാസികള്‍ അപരിചിതരായിരിക്കും. സ്വാഭാവികമായും അവ ഉപദ്രവകാരികളും അപകടകാരികളുമായെന്നുവരും. നാട്ടിലുണ്ടണ്ടായിരുന്ന നായ്ക്കളെ കൊന്നൊടുക്കിയതിന്റെ ഫലമായി സംഭവിക്കുന്നതു കടിയേല്‍ക്കുന്നതു കൂടുക മാത്രമായിരിക്കും.
ഒരു പ്രദേശത്തെ മുഴുവന്‍ തെരുവുപട്ടികളെയും കൊന്നുവെന്നും അവിടേക്കു മറ്റു നായ്ക്കളൊന്നും വരാതിരിക്കാനുള്ള സംവിധാനമൊരുക്കിയെന്നും വയ്ക്കുക. അങ്ങനെ സംഭവിച്ചാലുള്ള അവസ്ഥയെന്താകും? പട്ടിക്കു പകരം ഭക്ഷ്യാവശിഷ്ടങ്ങള്‍ തിന്നുതീര്‍ക്കാന്‍ എലിയും പെരുച്ചാഴിയുമുള്‍പ്പെടെയുള്ള ജന്തുക്കള്‍ കൂട്ടത്തോടെയെത്തും. മൃഷ്ടാന്നം തിന്നു അവ വിഹരിക്കും, പെറ്റുപെരുകും. പ്ലേഗ് പോലുള്ള മഹാരോഗങ്ങള്‍ പരക്കുന്നതിനു വേറെ കാരണം വേണോ? പട്ടികടിയും പേവിഷബാധയും ഭയന്നു പട്ടിവംശനാശം വരുത്തിയതിന്റെ ഫലമായി ഉണ്ടണ്ടാകുന്നത് മാരകമായ പകര്‍ച്ചവ്യാധികളായിരിക്കും.
'പണ്ടണ്ടുകാലത്ത് ഭ്രാന്തന്‍നായ കടിച്ച വാര്‍ത്ത കേള്‍ക്കാറുണ്ടെണ്ടങ്കിലും പേ ഇല്ലാത്ത നായ്ക്കള്‍ കൂട്ടത്തോടെ കടിക്കുന്നതായി കേട്ടിട്ടില്ല. എന്നാല്‍, ഈയടുത്ത് തിരുവനന്തപുരത്തു അറുപതോളം നായ്ക്കള്‍ കൂട്ടംചേര്‍ന്ന് ഒരു സ്ത്രീയെ കടിച്ചുകൊന്നു. തെരുവുനായ്ക്കള്‍ ചെന്നായ്ക്കളുടെ സ്വഭാവം ആര്‍ജിച്ചതായിരിക്കുമോ കാരണം. രണ്ടണ്ടും ഒരേ ജനുസില്‍പെടുന്നവയാണല്ലോ?
ആ ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ:
കാണുന്നിടത്തു നിന്നെല്ലാം ആട്ടിയോടിക്കപ്പെട്ടു മനുഷ്യപ്പറ്റില്ലാതായി മാറുന്ന തെരുവുനായ്ക്കളുണ്ടണ്ട്. ഇവ പകല്‍നേരത്ത് മനുഷ്യവാസമുള്ള സ്ഥലങ്ങളില്‍നിന്നു വിട്ടുനില്‍ക്കും. രാത്രിയായാല്‍ ഭക്ഷണംതേടി എത്തുന്നത് മനുഷ്യവാസമുള്ളയിടങ്ങളിലോ ഭക്ഷണ അവശിഷ്ടങ്ങള്‍ തള്ളുന്ന വെളിമ്പ്രദേശങ്ങളിലോ ആയിരിക്കും. രാത്രി ഭക്ഷണം തേടിയിറങ്ങുന്നത് തനിച്ചാവില്ല. ഒരു സംഘമുണ്ടണ്ടാകും. രാത്രി ആള്‍പ്പെരുമാറ്റവും വാഹനപ്പെരുമാറ്റവും കുറഞ്ഞതിനാല്‍ ആ സ്ഥലത്ത് അവ ആധിപത്യം സ്ഥാപിക്കും.
തങ്ങളുടെ വിഹാരകേന്ദ്രങ്ങളില്‍ മറ്റു നായ്ക്കളും കുറുക്കന്മാരും മനുഷ്യര്‍ പോലുമെത്തുന്നത് അവ ഇഷ്ടപ്പെടില്ല. ശത്രുബലം കുറവാണെന്നു കണ്ടണ്ടാല്‍ സംഘംചേര്‍ന്ന് ആക്രമിക്കും. അപ്പോള്‍ അവയുടെ ജീനിലെ കാടന്‍ സ്വഭാവം പുറത്തുവരും. കടിച്ചുകീറി കൊന്നെന്നിരിക്കും.
തിരുവനന്തപുരത്ത് അതാണു സംഭവിച്ചത്. അവിടെ ആളൊഴിഞ്ഞ കടപ്പുറത്തു നായ്ക്കൂട്ടങ്ങള്‍ വിഹരിക്കുകയായിരുന്നു. അവിടേക്കാണ് തനിച്ച് ഒരു സ്ത്രീയെത്തുന്നത്. ജീനില്‍ കൂട്ട ആക്രമണ സ്വഭാവമുള്ള നായ്ക്കള്‍ പിന്നാലെ പാഞ്ഞുചെന്നു കടിച്ചുകീറിയിരിക്കാം. രാത്രികാലങ്ങളില്‍ ഇത്തരം വെളിമ്പ്രദേശങ്ങളില്‍ തനിച്ചുചെല്ലുന്നവര്‍ നായ്ക്കളുടെ കൂട്ടആക്രമണത്തിന് ഇരകളാകേണ്ടണ്ടി വരാറുണ്ടണ്ട്.
പരുക്കേറ്റതും അസുഖം ബാധിച്ചതുമായ കടുവകളും മറ്റുമാണ് നരഭോജികളായിത്തീരുന്നതെന്നതുപോലെ അസുഖബാധിതമായ നായ്ക്കളാണോ മനുഷ്യനെ അക്രമിക്കുന്നത്? മനുഷ്യമാംസം തിന്നാന്‍ വേണ്ടണ്ടിയാണോ ഈ ആക്രമണം?
ആ ധാരണ ശരിയല്ല. പേബാധിച്ച നായ കണ്ണില്‍കണ്ടണ്ട മൃഗങ്ങളെയും മനുഷ്യരെയും കടിക്കുമെന്നതു ശരിയാണ്. അത് അസുഖമുണ്ടണ്ടാക്കുന്ന അപ്പോഴത്തെ മാനസികാവസ്ഥമൂലമാണ്. അപ്പോഴും കടുവയെയും മറ്റുംപോലെ വിശപ്പടക്കാനല്ല മനുഷ്യനെ കടിക്കുന്നത്.
പേ അല്ലാത്ത മറ്റു ശാരീരികാസുഖങ്ങള്‍ ബാധിച്ച നായ മനുഷ്യനെ ഉപദ്രവിക്കാറേയില്ല. ഒഴിഞ്ഞു പോവുകയാണു ചെയ്യുക. മറ്റൊരു കാര്യംകൂടി ഓര്‍ക്കണം. പരുക്കേറ്റതോ അസുഖം ബാധിച്ചതോ ആയ കടുവയും മറ്റും മനുഷ്യനെ കൊല്ലുന്നത് താരതമ്യേന എളുപ്പത്തില്‍ കീഴടക്കാവുന്ന ഇരയെന്നതിനാലാണ്. മറ്റു മൃഗങ്ങളെപ്പോലെ ഓടിച്ചു പിടിക്കേണ്ടണ്ടതില്ലല്ലോ.
നായ്ക്കള്‍ക്ക് ഒരിക്കലും എളുപ്പത്തില്‍ കീഴടക്കാവുന്ന ഇരയല്ല മനുഷ്യന്‍. മാത്രവുമല്ല, നായ്ക്കൂട്ടങ്ങള്‍ മനുഷ്യരെ കടിച്ചുകീറി കൊന്ന സന്ദര്‍ഭങ്ങളില്‍പോലും അത്യപൂര്‍വമായി മാത്രമേ മനുഷ്യമാംസം തിന്നിട്ടുള്ളൂ.
നായ മനുഷ്യന് അപകടകാരിയല്ലെന്നാണോ പറഞ്ഞുവരുന്നത്?
വര്‍ഷത്തില്‍ ഒരു ലക്ഷത്തോളം പേരെ കേരളത്തില്‍ നായ കടിക്കുന്നു എണ്ടന്നതില്‍ നിന്നു തെരുവുനായയെ പേടിക്കേണ്ടണ്ടതും സൂക്ഷിക്കേണ്ടണ്ടതുമാണെന്നാണല്ലോ അര്‍ഥം. എന്നാല്‍, തിരിച്ചറിയേണ്ടണ്ട പ്രധാനകാര്യം മനുഷ്യനുമായി ഏറ്റവും ഇണങ്ങുന്നതും മനുഷ്യന് ഒരു വാക്കിനാലും നോട്ടത്താലും ആംഗ്യത്താലും പരിപൂര്‍ണമായും നിയന്ത്രിക്കാന്‍ കഴിയുന്ന ഏകമൃഗം നായയാണെന്നതാണ്.
മറ്റു മൃഗങ്ങളെ മെരുക്കാന്‍ എന്തെങ്കിലും ആയുധം വേണം. എത്രയോ വലിയ ജന്തുവായ ആന മനുഷ്യന്റെ ആജ്ഞ അനുസരിക്കുന്നില്ലേ എന്നു ചോദിച്ചേക്കാം. ഉണ്ടണ്ട്. അതിനു ദീര്‍ഘകാലത്തെ പരിശീലനവും പീഡിപ്പിക്കലും വേണം. പരിശീലനം കഴിഞ്ഞാലും ജീവിതാന്ത്യം വരെ തോട്ടിയും കൂച്ചുചങ്ങലയും വേണം. എന്നാലും, സ്വഭാവം മാറിയാല്‍ ആന ആദ്യം ഉപദ്രവിക്കുന്നത് അതുവരെ അനുസരിച്ച പാപ്പാനെയായിരിക്കും. ചവിട്ടിയരച്ചുകളയും.
നായയെ അനുസരിപ്പിക്കാന്‍ തോട്ടിയോ കയറോ വടിയോ വേണ്ടണ്ട. വിശപ്പടക്കാന്‍ ഇത്തിരി ഭക്ഷണം കൊടുത്താല്‍ മതി. എവിടെയെങ്കിലും ചുരുണ്ടണ്ടുകൂടി കിടക്കുമ്പോള്‍ ആട്ടിയോടിക്കാതിരുന്നാല്‍ മതി. സംരക്ഷിക്കുന്നവന്റെ കാല്‍ക്കീഴില്‍ അടിമയായി നില്‍ക്കാനും വാലാട്ടി അനുസരിക്കാനും എന്നും താല്‍പ്പര്യമുള്ളവനാണു നായ.
ഇതിനര്‍ഥം നാട്ടുകാരെ മുഴുവന്‍ കടിച്ചു വിഹരിക്കാന്‍ തെരുവുനായ്ക്കളെ അനുവദിക്കണമെന്നല്ല. ഉപദ്രവകാരികളെയും അപകടകാരികളെയും കൊല്ലാം. അത്യാവശ്യംവേണ്ടണ്ടത് നായ്ക്കളുടെ പെരുപ്പം കുറയ്ക്കുകയാണ്. അതു എത്ര എളുപ്പവും ഫലപ്രദവുമാണെന്ന് ഒരു സംഭവ കഥയിലൂടെ വിവരിക്കാം.
തമിഴ്‌നാട്ടിലെ ഊട്ടിയില്‍ പേപ്പട്ടിശല്യം വര്‍ധിച്ചപ്പോള്‍ അധികാരികള്‍ തീരുമാനിച്ചത് കൂട്ടക്കശാപ്പായിരുന്നില്ല. തെരുവുപട്ടികള്‍ ഭാവിയില്‍ പെരുകുന്നതു തടയാന്‍ വന്ധ്യംകരണം നടപ്പാക്കുകയും നിലവിലുള്ള പട്ടികള്‍ക്കു പേവിഷബാധയുണ്ടണ്ടാകാതിരിക്കാന്‍ പ്രതിരോധ കുത്തിവയപ് നടത്തുകയുമായിരുന്നു. രണ്ടണ്ടു കാര്യങ്ങളും വാക്കില്‍ ഒതുക്കാതെ ഫലപ്രദമായി നടപ്പാക്കിയതിന്റെ ഫലം വൈകാതെ കണ്ടണ്ടു. കഴിഞ്ഞവര്‍ഷം പേവിഷബാധയുടെ ഒരു കേസുപോലും ഊട്ടിയിലുണ്ടണ്ടായില്ല. ഊട്ടിയില്‍ തെരുവുപട്ടികള്‍ ഇപ്പോഴുമുണ്ടണ്ട്.
തെരുവുനായ്ക്കളോടാണെങ്കിലും കാരുണ്യമാണ് ആദ്യമായും പ്രധാനമായും വേണ്ടണ്ടത്. യുദ്ധത്തിനു പോകുന്നതിനിടയിലും തെരുവില്‍ അവശനിലയില്‍ കണ്ടണ്ട പട്ടിക്കു സംരക്ഷണമേകാന്‍ സൈനികര്‍ക്കു നിര്‍ദേശം നല്‍കിയ പ്രവാചകന്റെ മാതൃക തന്നെയാണ് നാം പിന്തുടരേണ്ടണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."