സ്‌പെഷലിസ്റ്റ് അധ്യാപക കൂടിക്കാഴ്ച 15 മുതല്‍ 23 വരെ
മലപ്പുറം: സര്‍വശിക്ഷാ അഭിയാനു കീഴില്‍ ജില്ലയിലെ യു.പി വിദ്യാലയങ്ങളില്‍ സ്‌പെഷലിസ്റ്റ് അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം 15 മുതല്‍ 23വരെ മഞ്ചേരി ബി.ആര്‍.സിയില്‍ നടക്കും. ജില്ലാ പ്രൊജക്ട് ഓഫിസില്‍ സ്വീകാര്യമായ അപേക്ഷ നല്‍കിയവര്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം.
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍നിന്നു ലഭിച്ച ലിസ്റ്റില്‍പ്പെട്ടവരെയും പരിഗണിക്കും. ജനന തിയതി, യോഗ്യത, ജാതി, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം താഴെ പറയുന്ന ദിവസങ്ങളില്‍ എത്തണം.
15ന് മൂസിക് ടീച്ചര്‍, 16ന് ചിത്രകലാധ്യാപകരില്‍ എ2 മുതല്‍ എ 431 വരെയുള്ളവര്‍, 17ന് തുടര്‍ന്നുള്ള നമ്പറുകാരും എംപ്ലോയ്‌മെന്റ് ലിസ്റ്റില്‍നിന്നുള്ളവരും, 18ന് പ്രവൃത്തിപരിചയ വിഭാഗം-ഡബ്ലിയു 7 മുതല്‍ ഡബ്ലിയു 529 വരെ, 19ന് ഡബ്ലിയു 531 മുതല്‍ ഡബ്ലിയു 873 വരെയുള്ളവരും എംപ്ലോയ്‌മെന്റ് ലിസ്റ്റിലുള്ളവരും. ഫിസിക്കല്‍ എജ്യൂക്കേഷന്‍ -പി4 മുതല്‍ പി 225 വരെ 21 നും പി 226 മുതല്‍ പി 505 വരെയുള്ളയുള്ളവര്‍ക്ക് 22നും കൂടിക്കാഴ്ച നടത്തും. രാവിലെ ഒന്‍പതിന് എത്തണം. സ്വീകാര്യമായ അപേക്ഷ സമര്‍പ്പിച്ചവരുടെ പട്ടിക ഓഫിസ് നോട്ടീസ് ബോര്‍ഡ്, മൈാമഹമുുൗൃമാ.യഹീഴുെീ.േശി, ബി.ആര്‍.സി എന്നിവിടങ്ങളില്‍ 14ന് പ്രസിദ്ധീകരിക്കും. പരാതിയുള്ളവര്‍ 14ന് അഞ്ചിനകം ജില്ലാ ഓഫിസില്‍ ബന്ധപ്പെടണം. ഫോണ്‍ 0483 2735315.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."