ചൂഴാറ്റുകോട്ട കനാല്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു വിദ്യാര്‍ഥികള്‍
മലയിന്‍കീഴ്: മലയം ചൂഴാറ്റുകോട്ട കനാലിലേക്കു മാലിന്യം ഒഴുക്കി ജല സ്രോതസ് നശിപ്പിക്കുന്നത്തിനെതിരെ സാമൂഹ്യ പ്രവര്‍ത്തകരും സ്‌കൂള്‍ വിദ്യാര്‍ഥികളും രംഗത്തിറങ്ങി . സാമൂഹ്യ പ്രവര്‍ത്തക ശ്രീലക്ഷ്മിയും വിളവൂര്‍ക്കല്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥികളും ഇന്നലെ കനാല്‍ സംരക്ഷിക്കണം എന്നാവശ്യപ്പെട്ടു കനാലിന്റെ വശത്തുകൂടെ പ്ലക്കാര്‍ഡുകളുമേന്തി ജാഥ നടത്തി. ഇതോടെ സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ എം .എല്‍ .എ ഐ. ബി. സതീഷ് ,വിളവൂര്‍ക്കല്‍ പഞ്ചായത്തു പ്രസിഡന്റ് തുടങ്ങിയവരോട് കേരളത്തെ വരള്‍ച്ചാ സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്ന ഈ സമയത്ത് ജലസ്രോതസ്സുകളെ മലിനപ്പെടുത്തുകയും നശിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് എതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
ഇവരുടെ ആവശ്യം ബോധ്യപ്പെട്ട എം .എല്‍ .എ അനധികൃതമായി മാലിന്യങ്ങള്‍ ഒഴുക്കുന്നവര്‍ക്കു അടിയന്തിരമായി ഇവ നീക്കം ചെയ്യുന്നതിന് നോട്ടീസ് നല്‍കാന്‍ പഞ്ചായത്തു പ്രസിഡന്റിനോട് നിര്‍ദേശിക്കുകയും കനാല്‍ വൃത്തിയാക്കുന്നതിനുള്ള നടപടികള്‍ അടിയന്തിരമായി സ്വീകരിക്കാം എന്നും ഉറപ്പു നല്‍കിയതോടെയാണ് പ്രതിഷേധ സമരം അവസാനിപ്പിച്ചത്. വിളവൂര്‍ക്കല്‍ മലയിന്‍കീഴ് പള്ളിച്ചല്‍ പഞ്ചായത്തുകളിലെ നിരവധി കുടുംബങ്ങളുടെ ആശ്രയമായ കനാലിലെ മാലിന്യപ്രശ്‌നം സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ശിശുദിനം:
പൊലിസ് വിവിധ പരിപാടികള്‍ സംഘടിപ്പിക്കും
തിരുവനന്തപുരം: ഈ വര്‍ഷത്തെ ശിശുദിനത്തോടനുബന്ധിച്ച് പൊലിസ് പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ക്ക് പരിചയപ്പെടുത്തുന്നതിനായി വിവിധ പരിപാടികള്‍ സംസ്ഥാനത്താകെ സംഘടിപ്പിക്കുമെന്ന് സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.
പൊലിസിനൊപ്പം ഒരു ദിനം' എന്ന പേരിലുള്ള കാമ്പയിന്‍ , കുട്ടികള്‍ തങ്ങള്‍ക്ക് സംരക്ഷണമൊരുക്കുന്ന സുഹൃത്തുക്കളായി പൊലിസിനെ അറിയുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിക്കുന്നത്. പൊലിസ് സ്റ്റേഷന്‍, ജില്ലാ പൊലിസ്് ഓഫീസുകള്‍, ബറ്റാലിയനുകള്‍, ക്യാമ്പുകള്‍ എന്നിവ സന്ദര്‍ശിച്ച് കുട്ടികള്‍ക്ക് പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുന്നതിനുള്ള പൊലിസ് എക്‌സ്‌കര്‍ഷന്‍ പരിപാടിയും ഇതിന്റെ ഭാഗമായി നടക്കും.
ഓരോ ജില്ലയില്‍ നിന്നും 100 കുട്ടികളടങ്ങുന്ന സംഘത്തിനാണ് 'പൊലിസ് വിനോദയാത്ര' സംഘടിപ്പിക്കുന്നത്. ഇതുകൂടാതെ തിരുവനന്തപുരം നഗരത്തില്‍ കുട്ടികള്‍ക്കായി കുതിരസവാരി, വിവിധ സ്‌കൂളുകളില്‍ നിന്നുള്ള കുട്ടികള്‍ക്കായി പട്ടം ഗവ.ഗേള്‍സ് സ്‌കൂളില്‍ ബാന്‍ഡ് ഡിസ്‌പ്ലെ എന്നിവയും നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."