ദലിത് മഹിളാ ഫെഡറേഷന് സംസ്ഥാന സമ്മേളനം പാലക്കാട്ട്
കൊല്ലം: കേരളാ ദലിത് മഹിളാ ഫെഡറേഷന് (കെ.ഡി.എം.എഫ്) സംസ്ഥാന സമ്മേളനം ഡിസംബര്‍ 10, 11 തീയതികളില്‍ പാലക്കാട്ട് നടത്താന്‍ കെ.ഡി.എം.എഫ് സംസ്ഥാന നേതൃസമ്മേളനം തീരുമാനിച്ചു.
10ന് പ്രകടനവും പൊതുസമ്മേളനവും, 11ന് പ്രതിനിധി സമ്മേളനവും നടത്തും. സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയുളള പ്രക്ഷോഭപരിപാടികള്‍ക്ക് സമ്മേളനം രൂപം നല്‍കും. കെ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രന് ഉദ്ഘാടനം ചെയ്തു.
കെ.ഡി.എം.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. രാധ അധ്യക്ഷത വഹിച്ചു. ടി.പി. ഭാസ്കരന്, എസ്.പി. മഞ്ജു, സരസ്വതി തോന്നയ്ക്കല്‍, വി.എം. ലീല, ഉഷാ പി. മാത്യു, പി.പി. കമല, കെ.എം. ഉഷാകുമാരി, ഇ.കെ. കമലം, മിനി ലക്ഷ്മണന്, എം.ആര്. വത്സലകുമാരി, ശ്രീലതാ ഷാജി, ഇ.പി. കാര്‍ത്ത്യായനി, വി.സി. മാളു, ജയശ്രീ പയ്യനാട്, പി.ജി. പ്രകാശ്, എം. ബിനാന്‍സ്, കെ. മദനന്, ബോബന് ജി. നാഥ്, കെ. ഭരതന്, പി.ടി. ജനാര്ദ്ദനന്, എ.കെ. വേലായുധന്, ശൂരനാട് അജി തുടങ്ങിയവര്‍ സംസരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."