'ധനവിനിമയത്തിന് സഹകരണ ബാങ്കുകള്‍ക്കും അനുമതി നല്‍കണം'
മലപ്പുറം: 500, 1,000 നോട്ടുകള്‍ പിന്‍വലിച്ചതോടെ വലഞ്ഞ ജനങ്ങളെ സംരക്ഷിക്കാന്‍ ധനവിനിയോഗത്തിനു സഹകരണ ബാങ്കുകള്‍ക്കുകൂടി അനുമതി നല്‍കണമെന്ന് എസ്.ടി.യു ജില്ലാ കമ്മിറ്റി. സഹകരണ ബാങ്കുകളെ തകര്‍ക്കുന്നതിനുള്ള നീക്കത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
നവംബര്‍ 30ന് എസ്.ടി.യു മെമ്പര്‍ഷിപ്പ് കാംപയിന്‍ അവസാനിപ്പിച്ച് ഡിസംബര്‍ അഞ്ചിന് അഫിലിയേഷന്‍ ജില്ലാ കമ്മിറ്റിയെ ഏല്‍പ്പിക്കും. കെ.കെ ഹംസ അധ്യക്ഷനായി.
അഡ്വ. എം. റഹ്മത്തുള്ള ഉദ്ഘാടനം ചെയ്തു. വല്ലാഞ്ചിറ അബ്ദുല്‍ മജീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉമ്മര്‍ ഒട്ടുമ്മല്‍, ആതവനാട് മുഹമ്മദ് കുട്ടി, ബി.കെ, സെയ്ത്. അഡ്വ. എം.പി ഗോപി, കെ. അബ്ദുറഹ്മാന്‍ എന്ന മണി, വി. ഉമ്മര്‍ മാസ്റ്റര്‍, സി.എച്ച് ജമീല ടീച്ചര്‍, അഡ്വ. കെ. റജീന, ഇ കെ കുഞ്ഞാലി, ഇ.പി ഏനു, കെ.പി ഹംസ, പറാട്ടി കുഞ്ഞാന്‍, സിദ്ദീഖ് ചെറിയേരി, കെ.ടി.സി മുഹമ്മദ്, കെ.പി കുഞ്ഞുട്ടി, അസൈനാര്‍ തിരൂര്‍, അസീസ് പഞ്ചിളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."