പുതിയ നോട്ടുകള്‍ക്ക് കാത്തിരുന്നാല്‍ മത്സ്യം ചീഞ്ഞു പോകില്ലേ ?
തൃക്കരിപ്പൂര്‍: ഇതെന്താ ഒന്നും രണ്ടും മാസം സൂക്ഷിച്ചുവയ്ക്കാന്‍ പറ്റ്വോ... ഇന്നത്തെ മീന്‍ ഇന്ന് വിറ്റില്ലെങ്കില്‍ ചീഞ്ഞു പോകില്ലെ... അപ്പൊ പിന്നെ പുതിയ നോട്ടും കാത്തിരുന്നാല്‍ ശരിയാവ്വോ...? കടമെങ്കില്‍ കടം കച്ചവടം നടത്തുക തന്നെ. തൃക്കരിപ്പൂരില്‍ മത്സ്യവില്‍പ്പന നടത്തുന്ന ഗണേശന് പണപ്രതിസന്ധിയെകുറിച്ച് പ്രതികരിച്ചത് ഇങ്ങനെ.
രാവിലെ മുതല്‍ വൈകീട്ടു വരെ മത്സ്യക്കച്ചവടം ചെയ്താല്‍ പോക്കറ്റില്‍ എത്തുന്നത് ചെറിയൊരു തുകമാത്രം. എന്നും എത്തുന്നവരായതിനാല്‍ കടം പറഞ്ഞാണ് പലരും മത്സ്യം വാങ്ങുന്നത്. നൂറും, ഇരുന്നൂറും രൂപയുടെ മീന്‍ വാങ്ങി 2000 രൂപ തന്നാല്‍ ബാക്കി എങ്ങനെ നല്‍കും.
അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ എത്താതെ ഒരു രക്ഷയും കാണുന്നില്ല. ഗണേശന് മാത്രമല്ല മടക്കര മത്സ്യബന്ധന തുറമുഖത്തിന്റെ പ്രവര്‍ത്തനം ഉള്‍പ്പെടെ പ്രതിസന്ധിയിലാണ്. അസാധുവായ നോട്ടുകളില്‍ എത്രകാലം ഇടപാടുനടത്തും എന്നതാണ് പ്രശ്നം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."