HOME
DETAILS
MAL
പഴയ നോട്ടുകളുടെ കാലാവധി 10 ദിവസം കൂടി നീട്ടി; നവംബര്‍ 24 വരെ ഉപയോഗിക്കാം
backup
November 14 2016 | 05:11 AM
ന്യൂഡല്‍ഹി: അവശ്യസര്‍വീസുകള്‍ക്കായി കാലാവധി കഴിഞ്ഞ 500, 1000 രൂപ നോട്ടുകളുടെ ഉപയോഗിക്കുന്ന കാലാവധി നീട്ടി. നവംബര്‍ 24 വരെ ഉപയോഗിക്കാം. നോട്ട് പിന്‍വലിക്കല്‍ സംബന്ധിച്ച അവലോകനത്തിന് ഞായറാഴ്ച രാത്രി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സര്‍ക്കാര്‍ ആശുപത്രികള്‍, പെട്രോള്‍ പമ്പുകള്‍, ടോള്‍ ബൂത്തുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളില്‍ 24ാം തിയ്യതി വരെ നോട്ടുകള്‍ സ്വീകരിക്കും. പഴയ നോട്ടുകള്‍ സ്വീകരിക്കാവുന്ന നോട്ടുകളുടെ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ സമയപരിധി നീട്ടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."