കര്‍ക്കിടാംകുന്നില്‍ കാല്‍പന്ത് കളിക്ക് വിസില്‍ മുഴങ്ങി
മണ്ണാര്‍ക്കാട്: കര്‍ക്കിടാംകുന്നിലെ കനിവും എടപ്പറ്റ പാലിയേറ്റീവ് കെയര്‍ ക്ലിനിക്കും സംയുക്തമായി സംഘടിപ്പിച്ച പ്രഥമ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ജില്ലാതിര്‍ത്തിയായ അലനല്ലൂര്‍ കര്‍ക്കിടാംകുന്ന് ഐ.സി.എസ് സ്‌കൂള്‍ മൈതാനത്ത് തുടക്കമായി. മലപ്പുറം സ്‌പെഷല്‍ പൊലിസ് (എം.എസ്.പി) ഡെപ്യൂട്ടി കമാന്‍ഡന്റും ദേശീയ ഫുട്‌ബോള്‍ താരവുമായിരുന്ന കുരികേശ് മാത്യൂ ഉദ്ഘാടനം ചെയ്തു.
സംസ്ഥാനത്തെ ഈ സീസണിലെ ആദ്യത്തെ ക്ലബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റാണിത്. എസ്.എഫ്.എ അംഗീകാരമുള്ള 31 ടീമുകളാണ് ഒരുമാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. നിര്‍ധനരായ കിടപ്പിലായ രോഗികലുടെ രോഗീപരിചരണത്തിനായും കനിവിന്റെയും പാലിയേറ്റീവ് ക്ലിനിക്കിന്റെയും കെട്ടിടനിര്‍മാണ ധനസമാഹരണങ്ങളുടെ ഭാഗമായാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
ഉദ്ഘാടനച്ചടങ്ങില്‍ സെവന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ്് കെ.എം ലെനിന്‍ അധ്യക്ഷനായി. ഫുട്‌ബോള്‍താരം പി.അബ്ദുല്‍ ഹക്കീം മുഖ്യതിഥിയായി. ഡി.എഫ്.എ ജില്ലാ പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ്, മണ്ണാര്‍ക്കാട് സി.ഐ ഹിദായത്തുള്ള മാമ്പ്ര എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുള്ള ട്രോഫി പ്രകാശനം ചെയ്തു. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഗിരിജ, എസ്.എഫ്.എ സംസ്ഥാന സെക്രട്ടറി എം.എസ് പ്രജിത്ത്,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. മെഹര്‍ബാന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എന്‍. ഉമര്‍ഖത്താബ്, കെ.എ സുദര്‍ശനകുമാര്‍, കെ. രാധാകൃഷ്ണന്‍, പി. മുസ്തഫ, ടൂര്‍ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ കെ. മുഹമ്മദ് അഷ്‌റഫ്, ചെയര്‍മാന്‍ പി.കെ മുഹമ്മദാലി, പി.കെ അബ്ദുല്‍ ഗഫൂര്‍, കാപ്പില്‍ ഷൗക്കത്തലി എന്നിവര്‍ പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഫ്‌ളാഗ് മാര്‍ച്ച്, നാസിക് ഡോള്‍, തൃശ്ശൂര്‍ എ.ബി.സിയുടെ ഫയര്‍ ഡാന്‍സ്, ഐ.സി.എസ് യു.പി.സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നൃത്തം, കരിമരുന്ന് പ്രയോഗം, ഫയര്‍ ബലൂന്‍ പറത്തല്‍ എന്നിവ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."