HOME
DETAILS
MAL
ഇസ്രാഈല്‍ പ്രസിഡന്റ് ഇന്ത്യയിലെത്തി; മോദിയുമായി കൂടിക്കാഴ്ച്ച നടത്തും
backup
November 14 2016 | 06:11 AM
ന്യൂഡല്‍ഹി: ആറു ദിവസത്തെ സന്ദര്‍ശനത്തിനായി ഇസ്രാഈല്‍ പ്രസിഡന്റ് റൂവന്‍ റിവ് ലിന് ഇന്ത്യയിലെത്തി. ഇന്ന് രാവിലെയോടെയാണ് അദ്ദേഹം മുംബൈ വിമാനത്താവളത്തിലെത്തിയത്.
റൂവന്‍ റിവ് ലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നാളെ ചര്‍ച്ച നടത്തും. ഇന്ത്യ ഇസ്രയേല്‍ പ്രതിരോധ സഹകരണം വര്‍ധിപ്പിക്കുന്നതിനുള്ള കരാറുകളില്‍ ഒപ്പു വെക്കലാണ് അദ്ദേഹത്തിന്റെ പ്രധാന സന്ദര്‍ശന ലക്ഷ്യം.
പ്രധാനമന്ത്രിയെ കൂടാതെ രാഷ്ട്രപതി പ്രണബ് മുഖര്‍ജി, വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് എന്നിവരുമായും റൂവന്‍ ചര്‍ച്ച നടത്തും.
ഇരുപത് വര്‍ഷത്തോളം നീണ്ട ഇടവേളക്കു ശേഷമാണ് ഒരു ഇസ്രാഈല്‍ പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."