മഹാരാജാസ് കോളജ് വികസനത്തിന് മിഷന്‍ ഓഫ് പ്രൊജക്ട്
കൊച്ചി: സെന്റര്‍ ഓഫ് എക്‌സലന്‍സ് ആയി സര്‍ക്കാര്‍ പ്രഖ്യാപിച്ച മഹാരാജാസ് കോളേജില്‍ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നൂറു കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് ധനവകുപ്പ് മന്ത്രി ഡോ.ടി.എം തോമസ് ഐസക്ക്. കോളേജിനായി ആവിഷ്‌കരിച്ച വിവിധ പദ്ധതികളുടെ രൂപരേഖ അടങ്ങിയ മിഷന്‍ ഓഫ് പ്രൊജക്ട് സമര്‍പ്പിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പൂര്‍വ വിദ്യാര്‍ത്ഥികളുടെ സേവനം കോളേജിനായി നേടിയെടുക്കണം. അവര്‍ കോളേജിലെ നിലവിലുള്ള വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിന് അധികൃതര്‍ സാഹചര്യമൊരുക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോളേജിലെ ധനതത്വശാസ്ത്ര വകുപ്പില്‍ റിസര്‍ച്ച് ഗൈഡായി പ്രവര്‍ത്തിക്കാന്‍ താന്‍ തയാറാണെന്നും മന്ത്രി വ്യക്തമാക്കി.
പത്തു വര്‍ഷത്തിനുള്ളില്‍ മഹാരാജാസ് കോളേജില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ രൂപരേഖ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ഹൈബി ഈഡന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ എന്‍.എന്‍ ബീന, ഡോ.ടി.വി ഫ്രാന്‍സി, സി.ഐ.സി.സി ജയചന്ദ്രന്‍, ഡോ.എന്‍ രമാകാന്തന്‍, ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍, ലിയാഖത്ത് അലി എന്നിവര്‍ സംസാരിച്ചു. പൂര്‍വ വിദ്യാര്‍ഥി സംഗമമായ മഹാരാജകീയത്തിന്റെ ഓഫീസ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."