വൈകാരികത ഇളക്കിവിട്ട് മോദി ജനങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നു: മായാവതി
ലക്‌നോ: വൈകാരികത ഇളക്കിവിട്ട് ജനങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ നടപടി അവസാനിപ്പിക്കണമെന്ന് ബി.എസ്.പി നേതാവും ഉത്തര്‍ പ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ മായാവതി.
500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ ജനങ്ങള്‍ വലഞ്ഞിരിക്കുകയാണ്. ഇവരുടെ കഷ്ടപ്പാടുകള്‍ കണ്ടില്ലെന്ന് നടിക്കുന്ന മോദി, തന്റെ ചെയ്തികളിലെ തെറ്റ് തിരിച്ചറിഞ്ഞിട്ടും വൈകാരികത ഇളക്കിവിട്ട് ജനങ്ങളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അവര്‍ ആരോപിച്ചു.
പ്രസ്താവനകള്‍ നടത്തുന്നതിനുമുമ്പ് മോദി തന്റെ കുടുംബത്തിലേക്കും പിന്നീട് രാജ്യത്തെ ഗ്രാമങ്ങളിലേക്കും പോകണം. അവിടെ അദ്ദേഹത്തിന്റെ അപക്വമായ തീരുമാനത്തിന്റെ ഇരകളായ മനുഷ്യരേയായിരിക്കും കാണുകയെന്നും അവര്‍ പ്രസ്താവനയില്‍ ആരോപിച്ചു.
പണം പിന്‍വലിച്ചതുവഴി രാജ്യത്ത് സാമ്പത്തിക രംഗത്ത് അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥയാണ് മോദി സൃഷ്ടിച്ചത്.
മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാറിന്റെ വീഴ്ചയില്‍ നിന്നും ജനശ്രദ്ധ തിരിക്കാനായിട്ടാണ് നോട്ടുകള്‍ പിന്‍വലിച്ച നടപടിക്കു പിന്നിലുള്ളത്. അടുത്തു നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പുകളില്‍ ഭരണ പരാജയം പ്രതിഫലിക്കുമെന്ന ആശങ്കയും ബി.ജെ.പിക്കും പ്രധാനമന്ത്രി മോദിക്കുമുണ്ട്.
ഇത് തിരിച്ചറിഞ്ഞാണ് ജനങ്ങളെ കഷ്ടപ്പെടുത്താനായി കള്ളപ്പണം തടയാനും വ്യാജ നോട്ടുകള്‍ ഇല്ലാതാക്കാനും എന്ന പേരില്‍ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനമെടുക്കാന്‍ കാരണം.
മോദിയുടെ നടപടിയിലൂടെ രാജ്യത്തെ 90 ശതമാനം ജനങ്ങളും പ്രതിഷേധത്തിലാണ്. ജനങ്ങളുടെ താല്‍പര്യത്തിന് വിരുദ്ധമാണ് പണം പിന്‍വലിച്ച നടപടിയെന്നും മായാവതി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."