HOME
DETAILS
MAL
ബഹ്റൈനിൽ ഭക്ഷണസാധനങ്ങൾ പാഴാക്കിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
backup
May 19 2016 | 00:05 AM
മനാമ : ബഹ്റൈനിലെ തെരുവിൽ അനധികൃതമായി കച്ചവടം നടത്തിയവരിൽ നിന്നും പിടിച്ചെടുത്ത ഭക്ഷണസാധനങ്ങൾ അധികൃതര്‍ പാഴാക്കി കളഞ്ഞ സംഭവത്തിൽ മനാമ മുനിസിപ്പാലിറ്റിയ്ക്കെതിരെ അന്വേഷണം ആരംഭിച്ചു.
ഈയിടെയായി ബഹ്റൈനിലെ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിച്ചിരുന്ന വിഡിയോ ദൃശ്യങ്ങളാണ് അന്വേഷണത്തിന് വഴിതെളിയിച്ചത്. വിഡിയോ ദൃശ്യങ്ങളിൽ അനധികൃത കച്ചവടക്കാരില്‍ നിന്നും മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ പിടിച്ചെടുത്ത ഉപയോഗയോഗ്യമായ പഴങ്ങളും പച്ചക്കറികളും കുപ്പതൊട്ടിയിലേക്ക് വലിച്ചെറിയുന്നത് കാണാം. ഓൺലൈൻ വഴി വിഡിയോ പ്രചരിച്ചതോടെ ഇതിനെതിരെ പലരും രംഗത്ത് വന്നിരുന്നു.
പഴങ്ങളും പച്ചക്കറികളുമെല്ലാം ദൈവത്തിന്റെ വരദാനമാണെന്നും, അനധികൃതമായി വില്‍പ്പന നടത്തുന്നുവെന്ന് വെച്ച് അവ വലിച്ചെറിഞ്ഞു കളയാൻ ഉദ്യോഗസ്ഥർക്ക് അവകാശമില്ലെന്നും കാണിച്ച് നിരവധി പരാതികളും മുനിസിപ്പാലിറ്റിയ്ക്കെതിരെ ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സംഭവത്തിനുത്തരവാദികളായവരെ വൈകാതെ പിടികൂടി ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."