ഇറാനെതിരേ അറബ് രാജ്യങ്ങള്‍ യു.എന്നിന് കത്ത് നല്കി
റിയാദ്: യമനിലെ ഹൂത്തി വിഭാഗത്തെ സൈനികമായി സഹായിക്കുന്ന ഇറാന് അറബ് മേഖലയ്ക്കു ഭീഷണിയാണെന്നു വിവിധ അറബ് രാജ്യങ്ങള്‍ യുഎന്നിന് അയച്ച സംയുക്ത കത്തില്‍ കുറ്റപ്പെടുത്തി. മേഖലയിലെ സമാധാനപൂര്‍ണമായ ജീവതത്തിന് ഇറാന് ഭീഷണിയാണ്. തീവ്രവാദത്തിന്റെ ഉറവിടമാണ് ഇറാനെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളാണു കത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
പേര്‍ഷ്യന്‍ ഗള്‍ഫില്‍ യു.എ.ഇയുടെ അധീനതയിലുള്ള മൂന്നു ദ്വീപുകള്‍ ഇറാന് കൈയടക്കി വെച്ചിരിക്കുകയാണ്. അറബ് രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളിലും ഇറാന് നിരന്തരം ഇടപെടുന്നു. അറബ് രാജ്യങ്ങളില്‍ ആഭ്യന്തര സംഘര്‍ഷം ഉണ്ടാക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും ഇറാനിയന്‍ മോഡല്‍ വിപ്ലവം കയറ്റുമതി ചെയ്യാനാണ് ഇറാന് ശ്രമിക്കുന്നത്. ലബനോന്‍, സിറിയ എന്നിവിടങ്ങളില്‍ ഹിസ്ബുള്ളയെ സഹായിക്കുന്ന ഇവര്‍ യമനില്‍ ഹൂത്തികളെ സഹായിക്കുന്നതു പകല്‍ പോലെ ത്യമാണെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
കൂടാതെ സഊദി അറേബ്യ, ബഹ്റൈന്‍, കുവൈത്ത്, ഇറാഖ് തുടങ്ങിയ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന ഭീകര സംഘടനകളുടെ വേരുകള്‍ ഇറാനിലാണെന്നും കത്തില്‍ പറയുന്നുണ്ട്. ജിസിസി അംഗരാജ്യക്കള്ക്കു പുറമെ ഈജിപ്ത്, യമന്‍, മൊറോകോ, സുഡാന്, ജോര്‍ദ്ദാന്‍ എന്നീ അറബ് രാജ്യങ്ങളും കത്തില്‍ ഒപ്പിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."