ആസ്‌ത്രേലിയ പൊരുതുന്നു
ഹൊബാര്‍ട്ട്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജമൊഴിവാക്കാന്‍ ആസ്‌ത്രേലിയ പൊരുതുന്നു. ആസ്‌ത്രേലിയയുടെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ 85നെതിരേ ആദ്യ ഇന്നിങ്‌സില്‍ 326 റണ്‍സെടുക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്കായി 241 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.
മറുപടി ബാറ്റിങില്‍ ആസ്‌ത്രേലിയ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സെന്ന നിലയിലാണ്. ജോ ബേണ്‍സ്(0) ഡേവിഡ് വാര്‍ണര്‍(45) എന്നിവരാണ് പുറത്തായ താരങ്ങള്‍. ഉസ്മാന്‍ കവാജ(56) സ്റ്റീവന്‍ സ്മിത്ത്(18) എന്നിവരാണ് ക്രീസില്‍. ഇരുവരും വമ്പന്‍ ഇന്നിങ്‌സുകള്‍ കളിച്ചിട്ടില്ലെങ്കില്‍ ആസ്‌ത്രേലിയ പരാജയം നേരിടേണ്ടി വരും. കവമാജ 103 പന്തില്‍ എട്ടു ബൗണ്ടറിയടക്കമാണ് അര്‍ധസെഞ്ച്വറി തികച്ചത്. കൈല്‍ ആബട്ട് ദക്ഷിണാഫ്രിക്കയ്ക്കായി രണ്ടു വിക്കറ്റെടുത്തു.
നേരത്തെ അഞ്ചിന് 171 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വിന്റണ്‍ ഡി കോക്ക്(104) സെഞ്ച്വറി നേടി.
143 പന്തില്‍ 17 ബൗണ്ടറിയടങ്ങുന്നതാണ് ഡി കോക്കിന്റെ ഇന്നിങ്‌സ്. വെര്‍നന്‍ ഫിലാന്‍ഡര്‍(32) മികച്ച പിന്തുണ നല്‍കി. 144 റണ്‍സാണ് ഇരുവരും ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തു.
ആറുവിക്കറ്റെടുത്ത ഹാസെല്‍വുഡാണ് ആസ്‌ത്രേലിയന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. സ്റ്റാര്‍ക് മൂന്നു വിക്കറ്റെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."