നാടകോത്സവത്തിന് തിരി തെളിഞ്ഞു
തൃക്കരിപ്പൂര്‍: കോറസ് കലാ സമിതിയുടെ നേതൃത്വത്തില്‍ എന്‍.എന്‍ പിള്ള സ്മാരക സംസ്ഥാന പ്രൊഫഷണല്‍ നാടകോത്സവത്തിന് തിരി തെളിഞ്ഞു. കുട്ടമത്ത് മലബാര്‍ വി. രാമന്‍ നായര്‍ ഗ്രന്ഥാലയത്തില്‍ അത്‌ലറ്റുകള്‍ കൊണ്ടുവന്ന നാടക ജ്യോതി ദീപശിഖ എം.എല്‍.എമാരായ ഇ.പി ജയരാജന്‍, എം. രാജ ഗോപാലന്‍, ചലചിത്ര നടന്‍ മധു, കേരളീയ വേഷമണിഞ്ഞ സ്ത്രീകളും കുട്ടികളും കളി വിളക്കിലേക്ക് പകര്‍ന്നതോടെയാണ് എട്ട് ദിവസം നീളുന്ന നാടകോത്സവത്തിന് കൊടിയേറിയത്. 22 വരെ ദിവസങ്ങളില്‍ എട്ട് മത്സര നാടകങ്ങളും ഒരു പ്രദര്‍ശന നാടകവും അരങ്ങേറും. നാടകോത്സവം ഇ.പി ജയരാജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം. രാജ ഗോപാലന്‍ എം.എല്‍.എ അധ്യക്ഷനായി. മലയാള ചലച്ചിത്രത്തിലെ സമഗ്ര സംഭാവന പരിഗണിച്ച് ഏര്‍പെടുത്തിയ എന്‍.എന്‍ പിള്ള സ്മാരക പ്രഥമ പുരസ്‌കാരം ഇ.പി ജയരാജന്‍ ചലചിത്ര നടന്‍ മധുവിന് കൈമാറി. മുന്‍ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, ടി.വി ഗോവിന്ദന്‍, ടി.വി ശ്രീധരന്‍, വാസു ചോറോട് എന്നിവര്‍ സംസാരിച്ചു. ടി.വി ബാലന്‍ സ്വാഗതവും കെ.വി സുരേഷ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."