പുതിയകാവ് സ്‌കൂളില്‍ സാമൂഹ്യവിരുദ്ധശല്യം
പറവൂര്‍: സാമൂഹ്യ വിരുദ്ധര്‍ സ്‌കൂള്‍ ബസിന്റെ സീറ്റുകള്‍ കുത്തിക്കീറി നശിപ്പിച്ചു.ബസിലെ ഫയര്‍ സേഫ്റ്റി സിലിണ്ടര്‍ തുറന്ന് വിട്ട് ക്ലാസ് മുറികള്‍ അലങ്കോലമാക്കുകയും ചെയ്തു. പുതിയകാവ് ഗവ.ഹയര്‍ സെക്കന്റ്ററി സ്‌കളിലാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി സാമൂഹ്യവിരുദ്ധര്‍ കയറി അഴിഞ്ഞാടിയത്. ബസ്സിന്റെ മുന്നിലെ സൈഡ് ഗ്ലാസ് മാറ്റിയാണ് ആക്രമികള്‍ അകത്ത് കയറിയത്. സീറ്റുകള്‍ കുത്തി കീറിയ ശേഷം ഫസ്റ്റ് എയ്ഡ് ബോക്‌സിലെ സാധനങ്ങള്‍ സമീപത്തുള്ള കിണറിലിട്ടുനശിപ്പിച്ചു. ക്ലാസ് മുറിയില്‍ ഫയര്‍ സേഫ്റ്റി സിലിണ്ടര്‍ തുറന്ന് വിട്ടതിനെ തുടര്‍ന്ന് മുറികള്‍ പൊടി പിടിച്ച് കിടക്കുകയാണ്.
രാവിലെ എത്തിയ വിദ്യാര്‍ഥികള്‍ ക്ലാസില്‍ ഇരിക്കാനാകാതെ പുറത്ത് നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അധികൃതരെത്തി യു.പി വിഭാഗം ക്ലാസുകള്‍ക്ക് അവധി നല്‍കി. ചുവന്ന രക്തം പോലുള്ള വസ്തു ഉപയോഗിച്ച് ബസിന്റെ മുന്‍വശത്തെ ഗ്ലാസില്‍ സോറിയെന്ന് എഴുതിയിട്ടുണ്ട്.സംഭവമറിഞ്ഞ് വടക്കേക്കര പൊലിസെത്തി അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."