ലോക പ്രമേഹദിനം ആചരിച്ചു
ഹരിപ്പാട്: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് നാഷണല്‍ സര്‍വ്വീസ് സ്‌കീം ഹരിപ്പാട് ക്ലസ്റ്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തം ആരോഗ്യത്തിനു ഗുണകരം എന്ന മുദ്രാവാക്യവുമായി ക്ലസ്റ്ററിന്റെ പരിധിയിലുള്ള ഒന്‍പത് സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം കുട്ടികളെ പങ്കെടുപ്പിച്ച് പട്ടണത്തില്‍ റാലി നടത്തി.
ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ജില്ലാ അക്കാദമിക് കണ്‍വീനര്‍ ഉഷാ ജോര്‍ജ് പരിപാടി ഫ്‌ലാഗ് ഓഫ് ചെയ്തു. പിഎസി അംഗം ഹരീന്ദ്രനാഥ് പ്രമേഹ രോഗത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും ആഹാര നിയന്ത്ര ണത്തില്‍ വരുത്തേണ്ട ചിട്ടകളെക്കുറിച്ചും വിശദീകരിച്ചു.പ്രോഗ്രാം ഓഫീസര്‍മാരായ അജയന്‍,റോബിന്‍,അനീഷ്,ഷാമിമ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
അമ്പലപ്പുഴ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് പുറക്കാട് എസ്.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂനിറ്റിന്റെ നേതൃത്വത്തില്‍ നടത്തം ആരോഗ്യത്തിനു ഗുണകരം എന്ന മുദ്രാ വാക്യവുമായി കുട്ടികള്‍ പ്ലക്കാര്‍ഡുകളുമായി റാലി നടത്തി. പ്രിന്‍സിപ്പള്‍ ഇ.പി സതീശന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.തുടര്‍ന്ന് പഞ്ചായത്ത് ആശുപത്രി സന്ദര്‍ശിച്ചു.പ്രമേഹത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും കുട്ടികള്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട ആവശ്യകതയെക്കുറിച്ചും മെഡിക്കല്‍ ഓഫീസര്‍ ഡോ:പ്രീതി സംസാരിച്ചു.ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളെ ബോധവത്കരിച്ചു.പ്രോഗ്രാം ഓഫീസര്‍ വി.സുനില്‍കുമാര്‍ യൂണിറ്റ് ലീഡര്‍ ജെ.കൃഷ്ണപ്രസാദ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."