HOME
DETAILS
MAL
ധനസഹായം വര്‍ധിപ്പിച്ചു
backup
November 15 2016 | 09:11 AM
കോട്ടയം: ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരമുളള ധനസഹായം ഈ വര്‍ഷം മുതല്‍ 2700 ല്‍ നിന്ന് 4500 രൂപയായി വര്‍ധിപ്പിച്ചതായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഇതിലേക്കുള്ള ഗുണഭോക്തൃ വിഹിതം 250 രൂപയായിരിക്കും. പദ്ധതിയില്‍ ചേരാന്‍ താത്പര്യമുള്ള ജില്ലയിലെ വൈക്കം, കുമരകം, ചെമ്പ് എന്നീ മത്സ്യ ഭവനുകള്‍ക്ക് കീഴിലും പള്ളം ഗവ. മോഡല്‍ ഫിഷ്ഫാം പ്രദേശത്തുളള രജിസ്റ്റേര്‍ഡ് മത്സ്യത്തൊഴിലാളികള്‍ അതത് സെന്ററുകളില്‍ ആവശ്യമായ രേഖകള്‍ സഹിതം നേരിട്ടെത്തി അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫിസില്‍ ലഭിക്കും. ഫോണ്‍: 0481 2566823.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."