വിദ്യാര്‍ഥിയുടെ കൈ ഒടിച്ച സംഭവം: ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമം പൊളിഞ്ഞു
കൊട്ടിയം: വാളത്തുംഗല്‍ ഗവ.ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അധ്യാപിക അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ കൈ പിരിച്ച് ഒടിച്ച സംഭവം ഒതുക്കിത്തീര്‍ക്കാന്‍ നടന്ന ശ്രമം പൊളിഞ്ഞു.
അധ്യാപികയുടെ ചില പരിചയക്കാരാണ് സംഭവം പറഞ്ഞുതീര്‍ക്കാന്‍ ആദ്യഘട്ടത്തില്‍ ശ്രമിച്ചത്. പണം നല്‍കി ഒത്തുതീര്‍ക്കാനുള്ള ശ്രമത്തിനിടെ വാര്‍ത്ത പുറത്തുവരികയും വിദ്യാഭ്യാസ വകുപ്പ് ആരോപണവിധേയായ അധ്യാപിക ഷീജയെ ഉടനടി സസ്‌പെന്റ് ചെയ്യുകയുമായിരുന്നു.
മാതാപിതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഇവരെ സസ്‌പെന്റ്‌ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. യു.പി വിഭാഗം സയന്‍സ് അധ്യാപികയാണ് കുട്ടിയുടെ കൈ ഒടിച്ചത്.
ക്ലാസില്‍ വച്ച് താഴെ വീണ പേന വിദ്യാര്‍ഥി കുനിഞ്ഞെടുത്തതാണ് അധ്യാപികയെ പ്രകോപിപ്പിച്ചതത്രേ.ആദ്യം കുട്ടിയുടെ കൈ പിടിച്ചു തിരിച്ച അധ്യാപിക ബഞ്ചിന്റെ മുകളില്‍ വച്ച് കൈ പിടിച്ച് തിരിച്ച് ഒടിക്കുകയായിരുന്നു.
ഇവര്‍ മുന്‍പു പല സ്‌കൂളുകളിലും ഇത്തരത്തില്‍ കുട്ടികളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നറിയുന്നു. ഇവര്‍ക്ക് മാനസിക പ്രശ്‌നമുണ്ടെന്നും വിവരമുണ്ട്.
ഭര്‍ത്താവും അമ്മയും നേരത്തേ മരിച്ചതിനാല്‍ ഇവര്‍ മാനസികമായി തകര്‍ന്ന നിലയിലായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."