വാഫി പി.ജി.പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
മലപ്പുറം: അന്താരാഷ്ട്ര ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് ലീഗില്‍ അംഗത്വമുള്ള കോ ഓഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളജസ് നടത്തിയ വാഫി പി.ജി.പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ഉസ്വൂലുദ്ധീന്, ശരീഅ, ലുഗ എന്നീ ഫാക്കല്‍റ്റികള്‍ക്ക് കീഴിലെ ഏഴ് ഡിപ്പാര്‍ട്ട്മെന്റുകളിലെ ഫൈനല്‍ റിസള്‍ട്ടുകളാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ 56 ശതമാനം വിജയിച്ചു. തഫ്സീര്‍ ഡിപ്പാര്‍ട്ട്മെന്റില്‍ വളാഞ്ചേരി മര്‍കസ് വിദ്യാര്‍ഥിയായ അബ്ദുല്‍ ജലീല്‍. കെ ഒന്നാം റാങ്ക് നേടി. വയനാട് വെങ്ങപ്പള്ളി ശംസുല്‍ ഉലമ അക്കാദമിയിലെ വിദ്യാര്‍ഥികളായ അബ്ദുല്‍ സലാം.ടി രണ്ടും, ആശിഖ്.പി മൂന്നും റാങ്ക്നേടി. ഹദീസ് വിഭാഗത്തില്‍ വളാഞ്ചേരി മര്‍കസ് വിദ്യാര്‍ഥികളായ മുഹമ്മദ് അബ്ദുല്‍ ഹഫീസ് ഒന്നും പി.പി. സാദിഖലി രണ്ടും റാങ്കുകള്‍ നേടി. അഖീദ ഡിപ്പാര്‍ട്ട്മെന്റില്‍ വളാഞ്ചേരി മര്കസിലെ മുഹമ്മദ് റഫീഖ് വി.കെ ഒന്നാം റാങ്ക് നേടി. ഫിഖ്ഹുല്‍ ഉസ്റ വിഭാഗത്തില്‍ വളാഞ്ചേരി മര്കസിലെ മുഹമ്മദ് എം.വി ഇസ്ഹാഖ് ഒന്നും, വയനാട് വെങ്ങപ്പള്ളി ശംസുല്‍ ഉലമ അക്കാദമിയിലെ മുഹമ്മദ് സിറാജ് രണ്ടും റാങ്കുകള്‍ കരസ്ഥമാക്കി. തൂത ദാറുല്‍ ഉലൂം കോളജിലെ മുഹമ്മദ് അനസിനാണ് മൂന്നാം റാങ്ക്.
ഫിഖ്ഹുല്‍ മുആമലയില് വളാഞ്ചേരി മര്കസിലെ അബ്ദുല്‍ പി.പി ഖാദര്‍ ഒന്നും പി.കെ ശംസുദ്ദീന്‍ രണ്ടും റാങ്കുകള്‍ നേടി. ഭാഷാ സാഹിത്യ വിഭാഗത്തില്‍ വളവന്നൂര്‍ ബാഫഖിയിലെ സി. അബ്ദുല്ലാഹ് ഒന്നാം റാങ്ക് നേടി. വളാഞ്ചേരി മര്കസിലെ എന്‍.യൂസുഫലി, പി.മുബഷിര്‍ എന്നിവര്‍ യഥാക്രമം രണ്ടും, മൂന്നും റാങ്കുകള്‍ കരസ്ഥമാക്കി. ഇസ്ലാമിക ചരിത്ര വിഭാഗത്തില്‍ വളാഞ്ചേരി മര്കസിലെ പി.നൗഫല്‍, കെ.ഷമീറലി, എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും റാങ്കുകള്‍ നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."