HOME
DETAILS

പ്രകൃതിയിലേക്കു തുറക്കുന്ന രസതന്ത്ര വാതില്‍

  
backup
November 15 2016 | 19:11 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%83%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%87%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%81

ശാസ്ത്രപുരോഗതി പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ ഉത്ഭവം കൂടിയാണ്. വര്‍ധിച്ചു വരുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെ അതിജീവിക്കാന്‍ ശാസ്ത്രം തന്നെ മുന്നിട്ടറങ്ങിയ കാലത്താണ്   ഹരിത രസതന്ത്രം ശ്രദ്ധേയമാകുന്നത്. 1987ല്‍ ഐക്യരാഷ്ട്രസഭയുടെ ഔവര്‍ കോമണ്‍ ഫ്യൂച്ചര്‍ എന്ന റിപ്പോര്‍ട്ടാണ് യു.എസ്. എണ്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സിയെ ഹരിത രസതന്ത്രത്തിലേക്കെത്തിച്ചത്. ഹരിത രസതന്ത്രം (ഏൃലലി ഇവലാശെേൃ്യ) എന്ന  ശാസ്ത്ര ശാഖയുടെ ആഗമനം പുത്തന്‍ പ്രതീക്ഷകളാണ് സമ്മാനിക്കുന്നത്. അപകടകാരികളായ രാസവസ്തുക്കളെ നിരുപദ്രവകാരികളാക്കി മാറ്റിയാണ് ഹരിത രസതന്ത്രം പ്രകൃതിയുടെ കൂട്ടുകാരനാകുന്നത്. പരിസ്ഥിതി സൗഹാര്‍ദ്ദ(ഋരീ ളൃശലിറഹ്യ) ഉല്‍പ്പന്ന നിര്‍മാണത്തില്‍ ഈ മേഖല വിജയപഥത്തിലേറിക്കൊണ്ടിരിക്കുകയാണ്. ഹരിത രസതന്ത്രത്തെക്കുറിച്ച് കൂടുതലായി അറിയാം.

വില്ലന്മാര്‍ കൈയില്‍

ഹരിത രസതന്ത്രം പ്രകൃതിയുടെ കൂട്ടുകാരനാണ്. പ്രകൃതിക്കു ദോഷകരമായ കാര്യങ്ങളെ ഗുണമേന്മയിലേക്കു പരിവര്‍ത്തനം നടത്തലാണ് ഈ ശാസ്ത്രശാഖയുടെ മുഖ്യലക്ഷ്യം. ഹരിത രസതന്ത്രിന്റെ അടിസ്ഥാനത്തിന് ഒരു ഉദാഹരണമാണ് പ്രകാശസംശ്ലേഷണം അഥവാ ഫോട്ടോസിന്തസിസ്. ചെടികള്‍ ആഹാരം പാകംചെയ്യാനായി ഉപയോഗപ്പെടുത്തുന്ന ഈ പ്രക്രിയയില്‍ ജലം വിഘടനവിധേയമായി രാസവസ്തുക്കളായ ഹൈഡ്രജനും ഓക്‌സിജനും സൃഷ്ടിക്കപ്പെടുകയും തുടര്‍ന്ന് പ്രകൃതിക്കു ദോഷകരമായിത്തീരുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡിനെ നിരോക്‌സീകരിച്ച് കാര്‍ബോ ഹൈഡ്രേറ്റാക്കി മാറ്റുകയും ചെയ്യുന്നു. ദിനംപ്രതി നടക്കുന്ന പ്രകാശസംശ്ലേഷണത്തേക്കാള്‍ ലോകത്ത് ഒരു വ്യവസായശാലയും രാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ല. എന്നിട്ടും സൂക്ഷ്മമായ അളവില്‍പ്പോലും മാലിന്യങ്ങള്‍ സൃഷ്ടിക്കപ്പെടുന്നില്ല.

പ്രകൃതി പഠിപ്പിച്ച പാഠം
പ്രകൃതിക്ക്  യാതൊരു ദോഷവുമേല്‍പ്പിക്കാതെയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളെ ശാസ്ത്രലോകം സ്വാഗതം ചെയ്തിരുന്നു. കാന്‍സര്‍ ചികിത്സയ്ക്ക് അനുയോജ്യമായ പാക്‌ളി ടാക്‌സല്‍ എന്ന മരുന്ന് നോര്‍ത്ത് അമേരിക്കയില്‍ കാണപ്പെടുന്ന പസഫിക് യൂ എന്ന മരത്തിന്റെ തൊലിയില്‍നിന്നു വേര്‍തിരിച്ചെടുക്കാമെന്ന് അമേരിക്കന്‍ നാഷണല്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തി. പക്ഷെ അവര്‍ക്കു മുന്നിലെ പ്രധാന പ്രതിസന്ധി മരുന്ന് നിര്‍മാണത്തിനാവശ്യമായ മരങ്ങളുടെ ലഭ്യതക്കുറവായിരുന്നു. നിരവധി യൂ മരങ്ങള്‍ വേണ്ടി വന്നു പാക്‌ളി ടാക്‌സല്‍ അഥവാ ടാക്‌സോളിന്റെ ചെറിയൊരു ശതമാനം ഔഷധ നിര്‍മാണത്തിന്. ഇതുമായി ബന്ധപ്പെട്ട് നിരവധി മരങ്ങള്‍ വെട്ടിമുറിക്കപ്പെട്ടതോടെ മരങ്ങളുടെ സംരക്ഷണം ആഗ്രഹിച്ച ഹരിത രസതന്ത്രത്തിന്റെ ആശയങ്ങള്‍ ഗവേഷകരെ കൃത്രിമ ടാക്‌സോളിന്റെ നിര്‍മാണത്തിലേക്കു നയിച്ചു. പ്ലാന്റ് സെല്‍ ഫെര്‍മെന്റേഷന്‍ എന്ന ജൈവസാങ്കേതിക വിദ്യയുപയോഗപ്പെടുത്തി ടാക്‌സോള്‍ ഉല്‍പ്പാദന ക്ഷമതയുള്ള ടാക്‌സസ് സെല്ലുകളെ പ്രത്യേകം തയാറാക്കിയ ഫെര്‍മെന്റേഷന്‍ ടാങ്കുകളില്‍ വളര്‍ത്തിയെടുക്കുകയും ഔഷധ നിര്‍മാണത്തില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. കാന്‍സര്‍ രോഗ ചികിത്സക്ക്  ടാക്‌സോള്‍ ഉപയോഗപ്പെടുത്താമെന്ന് യൂ മരം നമ്മെ പഠിപ്പിച്ചു. എന്നാല്‍ മരുന്നുകളുടെ വ്യാവസായിക നിര്‍മാണത്തിന് യൂ മരങ്ങളെ ഒന്നാകെ വെട്ടിമുറിക്കണമെന്ന് പ്രകൃതി പഠിപ്പിച്ചിട്ടില്ല. പ്രകൃതിരഹസ്യങ്ങളെ മാതൃകയാക്കി പ്രകൃതിക്കു ദോഷകരമല്ലാത്ത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കലാണ് ഹരിത രസതന്ത്രത്തിന്റെ പ്രചോദനം.

പന്ത്രണ്ടു തത്വങ്ങള്‍

ഹരിത രസതന്ത്രത്തിന്റെ പ്രാരംഭകരില്‍ പ്രധാനികളായ പോള്‍. ടി. അനാസ്തസും ജോണ്‍.സി.വാര്‍ണറും ചേര്‍ന്ന് രൂപീകരിച്ച് ഗ്രീന്‍ കെമിസ്ട്രിയിലെ പന്ത്രണ്ട് തത്വങ്ങള്‍ ഇവയാണ്.
ാ രാസമാലിന്യങ്ങളുണ്ടാകാത്ത രീതിയില്‍ രാസവസ്തുക്കള്‍ നിര്‍മിക്കുക
ാ ആറ്റമിതവ്യയം പാലിച്ച് അഭികാരങ്ങളുടെ സിംഹഭാഗവും ഉല്‍പ്പന്നങ്ങളാക്കി മാറ്റാവുന്നതാണ്. ഇത് രാസപ്രവര്‍ത്തനങ്ങളിലെ മാലിന്യം ഇല്ലാതാക്കും
ാ പ്രകൃതിക്കും മനുഷ്യനും ദോഷകരമല്ലാത്ത രാസവസ്തുക്കള്‍ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ശ്രദ്ധിക്കുക. ഇതിനാവശ്യമായ ഡിസൈനിങ് നടത്തുക
ാപുനരുല്‍പ്പാദന സാധ്യതയുള്ള അസംസ്‌കൃതവസ്തുക്കളുപയോഗിച്ച് രാസപ്രക്രിയകള്‍ വിഭാവനം ചെയ്യുകയും ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുകയും ചെയ്യുക.
ാ ഫലപ്രദമായ ഉള്‍പ്രേരകങ്ങളെ ഉപയോഗപ്പെടുത്തി രാസമാലിന്യം കുറയ്ക്കുക
ാ രാസപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അനാവശ്യമായി സൃഷ്ടിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളുടെ തോതു കുറയ്ക്കുക. ഇതുമൂലം കൂടുതല്‍ അഭികാരകങ്ങളെ ഉപയോഗപ്പെടുത്താതിരിക്കാനും രാസമാലിന്യം സൃഷ്ടിക്കാതിരിക്കാനും സഹായിക്കും
ാ രാസപ്രവര്‍ത്തനങ്ങളില്‍ രാസവസ്തുക്കളുടെ പാഴ്‌ച്ചെലവ് കുറച്ച് ആറ്റം ഇക്കണോമി വര്‍ധിപ്പിക്കുക
ാ ഹാനികരമല്ലാത്ത ലായകങ്ങളും രാസപ്രവര്‍ത്തന സാഹചര്യങ്ങളും ഉപയോഗപ്പെടുത്തുക
ാ സാധാരണ താപനിലയില്‍ രാസപ്രവര്‍ത്തനം നടത്തുകയും ഊര്‍ജം ലാഭിക്കുകയും ചെയ്യുക
ാ ഉല്‍പ്പന്നങ്ങള്‍ക്ക്  വിഘടനശേഷി ലഭിക്കുന്ന രീതിയില്‍ ഡിസൈന്‍ ചെയ്യുക
ാ രാസപ്രവര്‍ത്തനങ്ങളെ തല്‍സമയ നിരീക്ഷണം നടത്തി ഉല്‍പ്പന്നങ്ങളുടെ അളവ് നിയന്ത്രണവിധേയമാക്കാന്‍ ശ്രമിക്കാം.
ാ രാസപ്രവര്‍ത്തനങ്ങളുടെ പ്രയോഗ രീതിയില്‍ രാസാപകടങ്ങളും പൊട്ടിത്തെറിയും ഉണ്ടാകാത്ത രീതി തെരഞ്ഞടുക്കുക.

ഉള്‍പ്രേരകങ്ങളും
ഇനി ഗ്രീന്‍

രാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും സ്വയം രാസമാറ്റത്തിനു വിധേയമാകാതെ രാസപ്രവര്‍ത്തന വേഗത വര്‍ധിപ്പിക്കുകയും ചെയ്യുന്നവരാണ് ഉള്‍പ്രേരകങ്ങള്‍. ആദ്യകാല രാസപരീക്ഷണങ്ങളിലും വ്യവസായ വിപ്ലവം സൃഷ്ടിക്കപ്പെട്ട ഇരുപതുകളിലും ഉള്‍പ്രേരകങ്ങള്‍ രാസപ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചു. 1920കളില്‍ ആണ് ഫ്രഞ്ച്, അമേരിക്കന്‍ മെക്കാനിക്കല്‍ എന്‍ജിനീയറായ യൂജിന്‍ ജൂലിയസ് ഹൗഡ്രി, കാറ്റലിറ്റിക് ക്രാക്കിംഗ് സാങ്കേതികത്വവുമായി രംഗ പ്രവേശനം ചെയ്യുന്നത്. ഇതോടെ രാസപരീക്ഷണങ്ങള്‍ക്ക് ഉള്‍പ്രേരകങ്ങള്‍ പുതിയൊരു വഴിത്തിരിവു തന്നെ നല്‍കി. ഉള്‍പ്രേരകങ്ങളുടെ കൃത്യമായ ഉപയോഗം മൂലം അനാവശ്യമായ ഉപോല്‍പ്പന്നങ്ങളുടേയും മാലിന്യങ്ങളുടേയും പരിധി കുറയ്ക്കാന്‍ സാധിക്കും. ഉള്‍പ്രേരകങ്ങളായി ഉപയോഗപ്പെടുത്തുന്ന രാസവസ്തുക്കളുടെ ഉപയോഗം മൂലം മാലിന്യവസ്തുക്കള്‍ സൃഷ്ടിക്കപ്പെടുന്നുണ്ട്.  പരിഹാരമാണ് ജൈവ ഉള്‍പ്രേരകങ്ങള്‍.  പുനരുപയോഗം നടത്താനുള്ള ശേഷി, രാസപ്രവര്‍ത്തനങ്ങളില്‍ ജലം ലായകമായി ഉപയോഗപ്പെടുത്താം തുടങ്ങിയവ ജൈവ ഉള്‍പ്രേരകങ്ങളുടെ ഗുണമേന്മയില്‍പ്പെട്ടതാണ്.



ഹരിത രസതന്ത്രത്തിന്റെ
നേട്ടങ്ങള്‍

മണ്ണും വായുവും ജലവും അനുദിനം മലിനമായിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.  രസതന്ത്രശാഖ ലോകത്തിനു സമ്മാനിച്ച നിത്യോപയോഗ ഉല്‍പ്പന്നങ്ങളുടെ സുരക്ഷിതമല്ലാത്ത ഉപയോഗം മൂലമാണ് പല ദുരന്തങ്ങളും നമുക്കു നേരിടേണ്ടി വന്നത്. ഇന്ത്യയിലെ ഭോപ്പാല്‍ ദുരന്തവും ഉക്രെയിനിലെ ചെര്‍ണോബില്‍ ദുരന്തവും ജപ്പാനിലെ മീനമാതാരോഗവും രാസവസ്തുക്കള്‍ സമ്മാനിച്ചതാണ്. കേരളത്തിലെ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരകളെ മനുഷ്യന്റെ അശ്രദ്ധതന്നെയാണ് സൃഷ്ടിച്ചെടുത്തത്. ഇത്തരം ദുരന്തങ്ങള്‍ക്കെതിരെയുള്ള കരുതലാണ് ഹരിത രസതന്ത്രം മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളും കണ്ടെത്തലുകളും. രാസകീടനാശിനികള്‍ക്കു പകരം ജൈവകീടനാശിനികള്‍, രാസഡിറ്റര്‍ജെന്റുകള്‍ക്കു പകരം ഹരിത ഡിറ്റര്‍ജെന്റുകള്‍, സ്വയം പ്രതിരോധ ശേഷി നേടിയ ട്രാന്‍സ്‌ജെനിക് സസ്യങ്ങള്‍, മാലിന്യം ഭക്ഷിക്കുന്ന ബാക്ടീരിയകള്‍, കൃത്രിമ നിറങ്ങള്‍ക്കു പകരം പ്രകൃതിജന്യ നിറങ്ങള്‍, ഹൈഡ്രജന്‍ ഫ്യൂവല്‍സെല്ലുകള്‍ തുടങ്ങി എണ്ണമറ്റ രംഗങ്ങളില്‍ ഗ്രീന്‍ കെമിസ്ട്രി ആധിപത്യം സ്ഥാപിച്ചു കഴിഞ്ഞു.

നിശബ്ദ വസന്തം

1962 ല്‍ അമേരിക്കന്‍ മറൈന്‍ ബയോളജിസ്റ്റായ  റെയ്ച്ചല്‍ ലൂയിസ് കാര്‍സണിന്റെ സൈലന്റ് സ്പ്രിങ് (നിശബ്ദ വസന്തം) എന്ന പുസ്തകം പുറത്തിറങ്ങിയതോടെയാണ് പ്രകൃതിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന രാസമാലിന്യങ്ങളെ ലോകം ശ്രദ്ധിച്ചു തുടങ്ങിയത്.കാര്‍സോജെനിക്കായ രാസവസ്തുക്കളുടെ ഉപയോഗം ഗണ്യമായി കുറയ്ക്കാത്തപക്ഷം ജന്തുജാലങ്ങളുടെ നാശത്തിനു തന്നെ കാരണമാകുമെന്ന് പുസ്തകം ചൂണ്ടിക്കാട്ടി. ഇതോടെ ഗുണകരമെന്നു കരുതിയിരുന്ന പല രാസവസ്തുക്കളുടെ  ഉപയോഗവും അനന്തര ഫലവും പഠന വിഷയങ്ങളായി.  റെയ്ച്ചലിന്റെ പുസ്തകം ഔവര്‍ കോമണ്‍ ഫ്യൂച്ചര്‍ എന്ന റിപ്പോര്‍ട്ട് നിര്‍മാണത്തിലേക്ക് ഐക്യരാഷ്ട്രസഭയെ നയിച്ചു.

അബദ്ധങ്ങള്‍

ശാസ്ത്രത്തിന്റെ കണ്ടെത്തലുകള്‍  ജനനന്മയ്ക്കായാണ് രൂപം കൊണ്ടതെങ്കിലും പിന്നീടവ മാനവരാശിയുടെ ഘാതകരായി മാറിയ കഥയാണ് ലോക ചരിത്രത്തിലുള്ളത്. ഇതിനെതിരെയുള്ള  ശാസ്ത്രശ്രമങ്ങളാണ് ഹരിത രസതന്ത്രത്തിന്റെ തുടക്കം. ലോകത്തിന്റെ സുസ്ഥിര വികസനത്തിനായി അന്താരാഷ്ട്രതലത്തില്‍ പല സംഘടനകളും രംഗത്തുവന്നു. ഇതോടെ അമേരിക്കയടക്കമുള്ള പല രാജ്യങ്ങളിലും മലിനീകരണ നിയന്ത്രണ നിയമങ്ങള്‍ രൂപം കൊണ്ടു. ഈ കാലത്താണ് ഹരിത രസതന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലോകത്ത് ഉദയം ചെയ്തത്. 1990 കളില്‍ യു.എസ്.എണ്‍വയണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി തലവനായ പോള്‍ അനാസ്തസ് ഗ്രീന്‍ കെമിസ്ട്രി എന്ന സങ്കല്‍പ്പം ഉയര്‍ത്തിക്കൊണ്ടുവന്നു. ഇതിനോടനുബന്ധിച്ചാണ് മുന്‍പു സൂചിപ്പിച്ച ഗ്രീന്‍ കെമിസ്ട്രിയുടെ പന്ത്രണ്ട് തത്വങ്ങള്‍ രൂപം കൊണ്ടത്.

സൂപ്പര്‍ ക്രിട്ടിക്കലും
ഗുണമേന്മയും

സൂപ്പര്‍ ക്രിട്ടിക്കലെന്ന വാക്ക് കൂട്ടുകാര്‍ക്ക് സുപരിചിതമായിരിക്കില്ല. ഓര്‍ഗാനിക് രാസപ്രവര്‍ത്തനങ്ങളില്‍ ജലത്തെയാണ് ലായകമെന്ന രീതിയില്‍ ഉപയോഗപ്പെടുത്തുന്നത്. ജലത്തിന്റ തിളനില സാധാരണ അന്തരീക്ഷമര്‍ദ്ദത്തില്‍ നൂറ് ഡിഗ്രിയാണെന്ന് അറിയാമല്ലോ. ഇനി അന്തരീക്ഷ മര്‍ദ്ദത്തെ 218 ഇരട്ടിയായി വര്‍ധിപ്പിക്കുകയും താപനിലയെ നൂറ് ഡിഗ്രിയില്‍നിന്ന് 374 ഡിഗ്രിയാക്കി മാറ്റുകയും ചെയ്താല്‍ ജലം  സൂപ്പര്‍ ക്രിട്ടിക്കല്‍ അവസ്ഥയിലേക്കു മാറും.
ഈ അവസ്ഥയിലുള്ള ജലത്തിന് ഓര്‍ഗാനിക് സംയുക്തങ്ങളെ ലയിപ്പിക്കാന്‍ സാധിക്കുമെന്നത് ഒരു ശാസ്ത്ര രഹസ്യമാണ്.ഈ കാര്യം പ്രകൃതിക്ക് ദോഷകരമാകുന്ന കാര്‍ബണ്‍ഡൈ ഓക്‌സൈഡില്‍ പ്രയോഗിച്ചാലോ?. മര്‍ദ്ദം 73.8 മടങ്ങും താപനില 31 ഡിഗ്രിയുമാക്കിയാല്‍ സൂപ്പര്‍ ക്രിട്ടിക്കല്‍ ഫ്‌ളൂയിഡ് കാര്‍ബണ്‍ഡൈ ഓക്‌സൈഡായി മാറും. ഇതുപയോഗിച്ച് സൂക്ഷ്മ സ്വഭാവമുള്ള വസ്തുക്കളിലും ഉപകരണങ്ങളിലുമടങ്ങിയ മാലിന്യം നീക്കം ചെയ്യാനും ഡ്രൈക്ലീനിംഗിനും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ഉപയോഗപ്പെടുത്താന്‍ തുടങ്ങി. ഘനലോഹനിഷ്‌ക്കര്‍ഷണം, ഔഷധ നിര്‍മാണം തുടങ്ങി നിരവധി മേഖലകളിലും കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ സൂപ്പര്‍ ക്രിട്ടിക്കല്‍ അവസ്ഥ ഉപയോഗപ്പെടുത്തിയത് ഹരിത രസതന്ത്രത്തിന്റെ നേട്ടങ്ങളില്‍പ്പെടുന്നു.

ബി.ടി.വിളകളും
കീടനാശിനികളും

കാര്‍ഷിക വിളകളെ ആക്രമിച്ചിരുന്ന കീടങ്ങളെ തുരത്താനായിരുന്നു മനുഷ്യന്‍ ആദ്യമായി കീടനാശിനികള്‍ ഉപയോഗിച്ച് തുടങ്ങിയത്. കീടനാശിനികളെ അതിജീവിച്ച കീടങ്ങള്‍ വിളകളെ നശിപ്പിക്കുന്ന പ്രവൃത്തി തുടര്‍ന്നപ്പോള്‍ കൂടുതല്‍ നശീകരണ ശേഷിയുള്ള രാസവസ്തുക്കള്‍ക്ക് പിന്നാലെയായി ഗവേഷണങ്ങള്‍. ഇതിനിടെ വര്‍ധിച്ചതോതിലുള്ള കീടനാശിനി പ്രയോഗം മൂലം പല വിധത്തിലുള്ള മാരക രോഗങ്ങള്‍ക്കും ജീവജാലങ്ങള്‍ അടിമയായി. ഈ അവസ്ഥയില്‍നിന്നുള്ള മോചനമായാണ് കീടനാശിനികള്‍ക്കെതിരേ സ്വയം പര്യാപ്തത നേടിയ ബി.ടി.വിളകളുടെ ആഗനമം.
ലോകമെങ്ങും വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന ബി.ടി.വിളകളിലെ അടിസ്ഥാനം ബാസില്ലസ് ടുറിന്‍ജിയന്‍സ് എന്ന ബാക്ടീരിയയാണ്. ബാക്ടീരിയ ഉല്‍പ്പാദിപ്പിക്കുന്ന എന്‍ഡോടോക്‌സിന്‍ കീടങ്ങളുടെ ദഹനവ്യവസ്ഥയ്ക്ക് തകരാറുണ്ടാക്കി കൊന്നൊടുക്കുമെന്നതാണ് പ്രധാന നേട്ടം. ബാഹ്യമായൊരു കീടനാശിനിയുടെ സഹായമില്ലാതെ വിളകള്‍ തന്നെ കീടങ്ങളെ കൊന്നൊടുക്കുന്നത് ഗ്രീന്‍ കെമിസ്ട്രിയുടെ നേട്ടങ്ങളിലൊന്നാണ്.

ജനിതക
ബാക്ടീരിയകള്‍

നൈട്രജന്‍ സസ്യ-ജന്തുജാലങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണെന്ന് അറിയാമല്ലോ. ജന്തുക്കള്‍ക്ക് ഭക്ഷണത്തിലൂടെ ലഭിക്കുമ്പോള്‍ സസ്യങ്ങള്‍ക്ക് മണ്ണിലൂടെയാണ് നൈട്രജന്‍ ലഭിക്കേണ്ടത്. ഇടിമിന്നലിലൂടെയും മഴയിലൂടെയും അന്തരീക്ഷത്തിലെ നൈട്രജന്‍ മണ്ണിലെത്താറുണ്ട് . പയര്‍ വര്‍ഗത്തില്‍പ്പെട്ട ചെടികളുടെ  വേരില്‍ കാണുന്ന റൈസോബിയം ബാക്ടീരിയകള്‍ക്ക്  അന്തരീക്ഷത്തില്‍നിന്നു  നേരിട്ട് ആഗിരണം ചെയ്യുന്നുണ്ട്. ഇവ മനസിലാക്കിയ ഗവേഷകര്‍ മറ്റുള്ള ബാക്ടീരിയകളിലും റീ കോമ്പിനന്റ് ഡി.എന്‍.എ ടെക്‌നോളജിയിലൂടെ സ്വയം നൈട്രജന്‍ സ്ഥിരീകരണം നടത്തുവാനുള്ള കഴിവു നല്‍കുവാനുള്ള പരീക്ഷണങ്ങളിലാണ്. ്രജീനുകള്‍ സസ്യങ്ങളില്‍ സന്നിവേശനം നടത്തിയാല്‍ സസ്യങ്ങള്‍ക്ക് ആവശ്യമായ സമയത്ത്  അന്തരീക്ഷത്തില്‍നിന്ന്  നൈട്രജന്‍ സ്ഥിരീകരണം നടത്താം.

ജനിതക ബാക്ടീരിയകളെ പരിസര ശുദ്ധീകരണത്തിനും ഉപയോഗപ്പെടുത്താം. സൂപ്പര്‍ ബഗ്‌സ് പോലെയുള്ള എണ്ണ ഭക്ഷിക്കുന്ന ബാക്ടീരിയകള്‍ വന്‍ തോതിലുള്ള എണ്ണ മലിനീകരണത്തെ ഇല്ലായ്മ ചെയ്യാന്‍ രംഗത്തു വന്നുകഴിഞ്ഞു.

എന്‍ഡോസള്‍ഫാനെ വിഘടിപ്പിച്ച് പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത ഘടകങ്ങളാക്കി മാറ്റുന്നതിനുള്ള പരീക്ഷണങ്ങളില്‍ മദ്രാസ് ഐ.ഐ.ടിയിലെ ഗവേഷകര്‍ ഇതിനകം വിജയിച്ചു കഴിഞ്ഞു.

ഗ്രീന്‍ ആണവ
നിലയങ്ങള്‍

ലോകജനതക്ക് ഭീതി സമ്മാനിക്കുന്ന ആണവ നിലയങ്ങള്‍ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങള്‍ക്ക് പരിഹാരമാണ്  ഗ്രീന്‍ ആണവ നിലയങ്ങള്‍.ചൈനീസ് സയന്‍സ് അക്കാദമി ഗ്രീന്‍ ആണവ നിലയങ്ങള്‍ വികസിപ്പിച്ചെടുത്തതോടെ ലോകമെങ്ങുമുള്ള ആണവ നിലയ മാലിന്യങ്ങളുടെ അളവും ഭീതിയും കുറയ്ക്കാനാകും.
ഗ്രീന്‍ കോണ്‍ക്രീറ്റ്
ആഗോളതാപനത്തിന് കോണ്‍ക്രീറ്റിന്റെ സംഭാവന ശ്രദ്ധേയമാണല്ലോ.  ഇപ്പോള്‍ തപനതോത് കുറയ്ക്കുന്നതും കൂടുതല്‍ ശക്തിയാര്‍ജ്ജിച്ചതുമായ ഗ്രീന്‍ കോണ്‍ക്രീറ്റ് നിര്‍മാണത്തിലും അമേരിക്കയിലെ മസാച്യു സെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ വിജയിച്ചു കഴിഞ്ഞു. കോണ്‍ക്രീറ്റ് ഉയര്‍ത്തുന്ന മറ്റൊരു പാരിസ്ഥിതിക പ്രശ്‌നമാണ് അവയുടെ സംസ്‌കരണം.  ഗ്രീറ്റ് കോണ്‍ക്രീറ്റിലൂടെ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകുമെന്നാണ് ശാസ്ത്ര ലോകത്തിന്റെ പ്രതീക്ഷ.

കൃഷിയില്‍നിന്ന്
പ്ലാസ്റ്റിക്ക്
പോളിലാക്ടിക് പോളിമര്‍ ഉപയോഗിച്ച്  കാര്‍ഷിക അവശിഷ്ടങ്ങളില്‍നിന്നു പ്ലാസ്റ്റിക് നിര്‍മ്മിക്കുന്നതിനുള്ള പരീക്ഷണങ്ങളില്‍ ഇംഗ്ലണ്ടിലെ യൂണിവേഴ്‌സിറ്റി ഓഫ് കണക്റ്റിക്കറ്റിലെ ഗവേഷകര്‍ വിജയ പഥത്തിലെത്തിയിരിക്കുകയാണ്. സൗത്ത് കരോലിന യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ പൈന്‍, കോണിഫറസ് മരങ്ങളില്‍നിന്ന് ലഭിക്കുന്ന റെസിന്‍(മരക്കറ) ഉപയോഗിച്ച് പ്ലാസ്റ്റിക് നിര്‍മിക്കാനുള്ള പരീക്ഷണങ്ങളിലും വിജയമുറപ്പാക്കിക്കഴിഞ്ഞു. ലോകത്ത് പ്രതിവര്‍ഷം നിര്‍മിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകള്‍ ഭൂമിക്ക് നിരവധി ദോഷങ്ങള്‍ സമ്മാനിക്കുന്നുണ്ടെന്ന്  നമുക്കറിയാം. നവീന ഗവേഷണത്തില്‍പ്പെട്ട ജൈവ വിഘടന സ്വഭാവമുള്ള പ്ലാസ്റ്റിക്കുകള്‍ ഈ പ്രശ്‌നങ്ങളില്‍നിന്ന് മോചനം നല്‍കുമെന്ന് പ്രതീക്ഷിക്കാം.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക ഫിസിയോ തെറാപ്പി ദിനാചരണം; ദുബൈ പൊലിസ് മെഡിക്കൽ പ്രദർശനമൊരുക്കി

uae
  •  3 months ago
No Image

യുഎഇ; കെട്ടിടവാടക തർക്കത്തിൽ അകപ്പെട്ട് കിടക്കുന്നത് നിരവധി മലയാളികൾ

uae
  •  3 months ago
No Image

ട്രക്കിലേക്ക് കാർ ഇടിച്ചുകയറി; അപകടത്തിൽ നാല് പേർ മരിച്ചു

National
  •  3 months ago
No Image

ദുബൈ: മെട്രോയിലും ബസ് സ്റ്റേഷനുകളിലും ഡെലിവറി റൈഡർമാർക്കായി ആർടിഎ വിശ്രമകേന്ദ്രങ്ങൾ അനുവദിച്ചു

uae
  •  3 months ago
No Image

ഉന്നത പദവിയില്‍ മതിമറന്നിട്ടില്ല; മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാര്‍; കൊല്ലപ്പെട്ട ഡോക്ടര്‍ക്ക് നീതി ലഭിക്കണം; മമത ബാനര്‍ജി

National
  •  3 months ago
No Image

'ഇടതുപക്ഷത്തിന്റെ നേതൃവെളിച്ചം'; യെച്ചൂരിയെ അനുസ്മരിച്ച് പ്രധാനമന്ത്രി

National
  •  3 months ago
No Image

ദുബൈയിൽ ഇനി വാട്‌സ്ആപ്പ് വഴി ടാക്‌സി ബുക്ക് ചെയ്യാം

uae
  •  3 months ago
No Image

ലൈംഗികാതിക്രമത്തിനിടെ യുവതിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; പ്രതിയെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

crime
  •  3 months ago
No Image

ഐ ഡിക്ലയർ സംവിധാനവുമായി ദുബൈ വിമാനത്താവളം; ഇനി കസ്റ്റംസ് ക്ലിയറന്‍സ് വെറും നാലു മിനിറ്റിനകം പൂർത്തിയാക്കാം

uae
  •  3 months ago
No Image

സുഭദ്ര കൊലക്കേസ്; പ്രതികളുമായി പൊലിസ് നാളെ ആലപ്പുഴയിലെത്തും

Kerala
  •  3 months ago