HOME
DETAILS
MAL
സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ പരിശോധിക്കാം: മന്ത്രി
backup
November 15 2016 | 20:11 PM
കാക്കനാട്: സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ ആദായ നികുതി വകുപ്പിനു പരിശോധിക്കാവുന്നതാണെന്ന് സഹകരണ മന്ത്രി എ.സി മൊയ്തീന്. എന്നാല്‍ കണക്ക് പരിശോധനയല്ല കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
കാക്കനാട് ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ സഹകരണ വാരാഘോഷം ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നിരോധനത്തെ തുടര്‍ന്ന് റിസര്‍വ് ബാങ്ക് ഇതുവരെ സ്വീകരിച്ച നടപടികള്‍ സഹകരണ ബാങ്കുകളുടെ വിശ്വാസം തകര്‍ത്തു. നിക്ഷേപം സ്വകാര്യ പുതുതലമുറ ബാങ്കുകളിലേക്ക് ഒഴുക്കാനുള്ള ശ്രമമാണ് നടത്തിയത്. സഹകരണ ബാങ്കുകളില്‍ മുപ്പതിനായിരം കോടി രൂപയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."