HOME
DETAILS
MAL
മഷി പ്രയോഗം പരിഹാസ്യം: ഐസക്
backup
November 15 2016 | 20:11 PM
ന്യൂഡല്‍ഹി: അവശ്യസാധനങ്ങളും മാറ്റും വാങ്ങാന്‍ നെട്ടോട്ടമോടുന്ന ജനങ്ങളുടെ കൈവിരലിലെ മഷി പ്രയോഗം പരിഹാസ്യമാണെന്നു ധനമന്ത്രി ഡോ. തോമസ് ഐസക്. ഇന്ത്യയിലെ സമ്പദ്ഘടനയുടെ 85 ശതമാനം വരുന്ന കറന്‍സികള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി ജനങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ്. സമ്പദ്ഘടനയുടെ പൂര്‍ണ സ്തംഭനത്തിലേക്കു വഴിവക്കുന്ന തീരുമാനമാണിത്. ഇതിലൂടെ കേരളത്തിന് ലഭിക്കുന്ന നികുതിവരുമാനം പകുതിയായി കുറയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രാഥമിക സഹകരണ സംഘങ്ങള്‍, ട്രഷറി എന്നിവക്ക് പണമിടപാടുകള്‍ നടത്താനുള്ള അനുമതി നിഷേധിച്ചത് കേന്ദ്രം പുനപ്പരിശോധിക്കണം. ഇതിലൂടെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കം ഉണ്ടെങ്കില്‍ ചെറുക്കുമെന്നും ഐസക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."