HOME
DETAILS
MAL
സഹകരണ ബാങ്ക് സമരത്തിനെതിരേ കുമ്മനം
backup
November 15 2016 | 20:11 PM
പത്തനംതിട്ട: സഹകരണ ബാങ്കുകള്‍ അടച്ചിടാനുള്ള നീക്കത്തില്‍ നിന്നും ഉത്തരവാദപ്പെട്ടവര്‍ പിന്മാറണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്.
സഹകരണ ബാങ്കുകള്‍ക്ക് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ റിസര്‍വ് ബാങ്കുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കേരളത്തിലെ സഹകരണ മേഖലയില്‍ ഇപ്പോഴുണ്ടായിരിക്കുന്ന വിവാദം അനാവശ്യമാണ്. കേരളത്തേക്കാള്‍ മികച്ച രീതിയില്‍ സഹകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗുജറാത്തിലും കര്‍ണ്ണാടകയിലും ഇല്ലാത്ത പ്രശ്നമാണ് ഇവിടെ. എന്തുകൊണ്ടാണിതെന്ന് മനസിലാകുന്നില്ലെന്നും കുമ്മനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."