മാവോയിസ്റ്റുകളുടെ ഫോട്ടോ സഹിതം ഫ്ളക്സ് ബോര്‍ഡ് സ്ഥാപിച്ചു
എടക്കര: തമിഴ്നാട് പൊലിസ് ഒളിവില്‍ കഴിയുന്ന 32 മവോയിസ്റ്റ് കളുടെ ഫോട്ടോ സഹിതമുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചു. നാടുകാണി, ഗൂഡല്ലൂര്‍, കാക്കനഹള്ള തുടങ്ങി തമിഴ്നാടിന്റെ അതിര്‍ത്തി പ്രദേശങ്ങളിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്. സുന്ദരി, മേല്മുരുകന്, വാസപ്പ, ലത, സോമന്, കല്‍പ്പന, മണി വാസഗം, തുടങ്ങിയവരുടെ ഫോട്ടോകളാണ് ഉള്ളത്.
അതിര്‍ത്തി കടന്നുള്ള മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം പൊലിസ് ശക്തമായി നിരീക്ഷിച്ച് വരികയാണ്.
കേരള തമിഴ്നാട് അതിര്‍ത്തിയില്‍ പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി മാവോയിസ്റ്റുകള്‍ നാടുകാണി ദളം രൂപീകരിച്ചത് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇവിടെ കേന്ദ്രീകരിച്ച് മാവോയിസ്റ്റുകള്‍ക്കെതിരെ പൊലിസ് ശക്തമായ നടപടികള്‍ ആണ് സ്വീകരിച്ചിരിക്കുന്നത്.
നാടുകാണി വനം മേഖല കേന്ദ്രീകരിച്ച് മറ്റു സംസ്ഥാനങളിലെക്ക് മാവോയിസ്റ്റുകളുടെ കടന്നുകയറ്റമടക്കമുള്ള കാര്യങ്ങള്‍ പൊലിസ് നിരീക്ഷണത്തിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."