HOME
DETAILS
MAL
നോട്ടുകള്‍ അസാധുവാക്കിയത് സ്വാഗതംചെയ്ത് വിജിലന്‍സ് ഡയറക്ടര്‍
backup
November 16 2016 | 05:11 AM
കോഴിക്കോട്: നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടി സ്വാഗതം ചെയ്ത് വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ നടപടി വരുമ്പോള്‍ എതിര്‍പ്പുകളും ബുദ്ധിമുട്ടും സ്വാഭാവികമാണ്. കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധനം അഴിമതിയും കള്ളപ്പണവും തുടച്ചുനീക്കുമെങ്കില് സ്വാഗതം ചെയ്യണം. ഒരു ബുദ്ധിമുട്ടുമില്ലാതെ ഒന്നും നടപ്പിലാക്കാനാവില്ലെന്നും ജേക്കബ് തോമസ് പറഞ്ഞു.
കോഴിക്കോട് പൊലിസ് ക്ലബില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ മേഖലയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന എജ്യു-വിജില്‍ പദ്ധതി സ്വാശ്രയ മേഖലയിലെ കള്ളപ്പണത്തെ തുടച്ചുനീക്കും. അടുത്ത വര്‍ഷം തന്നെ പദ്ധതി നിലവില്‍ വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."