പഴശ്ശിയിലും കായലൂരിലും ബോംബുകള്‍ കണ്ടെത്തി
ഉരുവച്ചാല്‍: പഴശ്ശിയിലും കായലൂരിലും ബോംബുകള്‍ കണ്ടെത്തി. പഴശ്ശി കോട്ടക്കുന്നിലെ തെങ്ങിന്‍ തോട്ടത്തില്‍ ബക്കറ്റില്‍ ഒളിപ്പിച്ച അഞ്ചു ബോംബുകളും കായലൂരിലെ സ്വകാര്യ വ്യക്തിയുടെ റബര്‍ തോട്ടത്തില്‍ പ്ലാസ്റ്റിക്ക് കവറില്‍ ഒളിപ്പിച്ച രണ്ടു ബോംബുകളുമാണ് കണ്ടെടുത്തത്.
രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെ മട്ടന്നൂര്‍ സി.ഐ ഷാജു ജോസഫും സംഘവും നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്.
കായലൂരില്‍ പറമ്പിലെ കാട് വെട്ടിമാറ്റുന്ന തൊഴിലാളികളാണ് പൊലിസില്‍ വിവരം നല്‍കിയത്. ഇരുസ്ഥലത്തെയും ബോംബുകള്‍ പൊലിസ് കസ്റ്റഡിയില്‍ എടുത്തു.
പിന്നീട് ബോംബ് സ്‌ക്വാഡ് ഇവ നിര്‍വീര്യമാക്കി.
സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങി
കണ്ണൂര്‍: 2015-2016 വര്‍ഷത്തില്‍ മികച്ച പ്രകടനം നടത്തിയ ഐ.എം.എ കണ്ണൂര്‍ ബ്രാഞ്ച് സംസ്ഥാന തലത്തില്‍ രണ്ട് അവാര്‍ഡുകള്‍ കരസ്ഥമാക്കി. പ്രസിഡന്റ് ഡോ. മൊയ്തു മഠത്തില്‍, സെക്രട്ടറി ഡോ. രാംദാസ് എന്നിവരുടെ കീഴിലാണ് ഐ.എം.എ നേട്ടം കൈവരിച്ചത്. നെടുമ്പാശ്ശേരി സിയാല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ സംസ്ഥാന സമ്മേളനത്തില്‍ ഡോ. മൊയ്തു മഠത്തില്‍, ഡോ. രാംമോഹന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ഡോ. കെ.ടി സലില്‍, ജിബു എടമന സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."