ചരിത്രം നിര്‍മിക്കുന്നവരാണ് എഴുത്തുകാര്‍: പി രാജു
കൊച്ചി: സമൂഹത്തിന്റെ നന്‍മകള്‍ക്കും പുരോഗതിക്കു വേണ്ടിയും ചരിത്രമെഴുതുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്തിട്ടുള്ളവരാണ് എഴുത്തുകാരും കലാകാരന്മാരുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി പി രാജു അഭിപ്രായപ്പെട്ടു. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവും എഴുത്തുകാരനും പത്രപ്രവര്‍ത്തകനും നാടക കലാകാരനുമായിരുന്ന എരൂര്‍ വാസുദേവിന്റെ 47 മത് ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സി.പി.ഐ പാലാരിവട്ടം ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച എരൂര്‍ വാസുദേവ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹുമുഖ പ്രതിഭയായിരുന്ന വാസുദേവ് മൂല്യങ്ങള്‍ മുറുകെ പിടിച്ച കമ്മ്യൂണിസ്റ്റ് നേതാവും ഒപ്പം നാടകത്തിനു വേണ്ടി ജീവിതം സമര്‍പ്പിച്ച കലാകാരനുമായിരുന്നു. പ്രതികൂലമായ ജീവിത സാഹചര്യങ്ങളിലും നാടകങ്ങളിലൂടെ സാമൂഹ്യ ജീര്‍ണതകള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തിയ വാസുദേവിന്റെ ജീവിതം അനുകരണീയമാണെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ തൃക്കാക്കര മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ കെ സന്തോഷ് ബാബു അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മറ്റി അംഗം പി കെ സുധീര്‍, എരൂര്‍ വാസുദേവ് പഠനകേന്ദ്രം ജോയിന്റ് സെക്രട്ടറി ഷാജി ഇടപ്പള്ളി ,സി.പി.ഐ പാലാരിവട്ടം ലോക്കല്‍ സെക്രട്ടറി ജോജി കുരീക്കോട്, ബ്രാഞ്ച് സെക്രട്ടറി ഗില്‍ബര്‍ട്ട് മാലാങ്കത്തുണ്ടി , ബി.ബി അജയന്‍, കെ.എ അച്ചുതന്‍ കുട്ടി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് മാര്‍ട്ടിന്‍ ,ജേക്കബ് എന്നിവര്‍ അഭിനയിച്ച തെമ്മാടിക്കുഴി എന്ന ലഘു നാടകവും അരങ്ങേറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."