HOME
DETAILS
MAL
ആര്.എസ്.എസിനെതിരായ പരാമര്‍ശം: രാഹുല്‍ ഗാന്ധിക്ക് ജാമ്യം
backup
November 16 2016 | 06:11 AM
മുംബൈ: മഹാത്മ ഗാന്ധിയുടെ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കോടതി ജാമ്യം അനുവദിച്ചു. ഭീവണ്ടി മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കോടതിയില്‍ നേരിട്ട് ഹാജരായാണ് രാഹുല്‍ ജാമ്യം നേടിയത്. കേസ് 28ന് വീണ്ടും പരിഗണിക്കും.
പരാമര്‍ശത്തില്‍ ഒരു മാറ്റവുമില്ലെന്നും ഗാന്ധിജിയെ വധിച്ചത് ആര്‍എസ്എസ് തന്നെയാണെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്നും രാഹുല്‍ കോടതിയെ അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."