HOME
DETAILS

ഇസ്രാഈലിലെ മുഅസ്സിന്‍ ബില്‍; 'ഇസ്‌ലാമോഫോബിയയുടെ വൃത്തികെട്ട ഉല്‍പന്നം'

  
backup
November 16, 2016 | 3:45 PM

%e0%b4%87%e0%b4%b8%e0%b5%8d%e0%b4%b0%e0%b4%be%e0%b4%88%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%ae%e0%b5%81%e0%b4%85%e0%b4%b8%e0%b5%8d%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ac%e0%b4%bf



നസേറത്ത്: പള്ളികളില്‍ ബാങ്ക് വിളിക്കുന്നതിന് ഉച്ചഭാഷിണികള്‍ തടഞ്ഞുകൊണ്ടുള്ള മുഅസ്സിന്‍ ബില്‍ ഇസ്രാഈല്‍ മന്ത്രിസഭ പാസാക്കി. ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനു വേണ്ടിയെന്ന കാരണം കാണിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് ബില്‍ മന്ത്രിസഭാ കമ്മിറ്റി പാസാക്കിയെടുത്തത്.

ബില്‍ ബുധനാഴ്ച ഇസ്രാഈല്‍ പാര്‍ലമെന്റില്‍ വോട്ടിനിട്ടെങ്കിലും ജൂത മത പാര്‍ട്ടിയുടെ ചെറിയ എതിര്‍പ്പിനെത്തുടര്‍ന്ന് പാസാക്കുന്നത് വൈകി.

അതേസമയം, ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാനും ബില്ലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. ജൂതപ്പള്ളിയില്‍ നടക്കുന്ന ശബാത്തിന്റെ തുടക്കത്തിലും അവസാനത്തിലും സൈറണ്‍ മുഴക്കുന്നതിനെയും ബില്‍ എതിര്‍ക്കുന്നുവെന്നു കാണിച്ചാണ് തടഞ്ഞത്.

എന്നാല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പിന്തുണയുള്ള ബില്‍ വൈകാതെ പ്രാബല്യത്തില്‍ വരുമെന്നാണ് കരുതുന്നത്.

ബില്ലിനോട് ശക്തമായ ഭാഷയിലാണ് ഫലസ്തീനിയന്‍ പാര്‍ട്ടികള്‍ പ്രതികരിച്ചത്. ഇസ്‌ലാമോഫോബിയയുടെ വൃത്തികെട്ട ഉല്‍പന്നമാണ് ബില്ലെന്നാണ് അബ്രഹാം ഫണ്ട് നേതാവ് താബെത് അബൂ റാസ് പറഞ്ഞത്. ജൂത- മുസ്‌ലിംകള്‍ക്കിടയില്‍ സമാധാനമുണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘടനയാണിത്.

ജൂത പാര്‍ട്ടികളുടെ എതിര്‍പ്പ് മറികടക്കാന്‍ അവരുടെ പള്ളികളെ ഒഴിവാക്കി മുസ്‌ലിം പള്ളികള്‍ക്കു മാത്രമായി നിയമം കൊണ്ടുവരുമെന്നും താബെത് അബൂ റാസ് പറഞ്ഞു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  14 days ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  14 days ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  14 days ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  14 days ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  14 days ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  14 days ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  14 days ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  14 days ago
No Image

ആംബുലൻസ് വൈകി; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു, നാല് കുഞ്ഞുങ്ങളും മരിച്ചു

National
  •  14 days ago
No Image

അനധികൃത തെരുവ് കച്ചവടത്തിനെതിരെ അബുദബിയിൽ കർശന നടപടി; ലൈസൻസില്ലാത്ത വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം

uae
  •  14 days ago