HOME
DETAILS

ജനപ്രതിനിധികളില്‍ നിന്നും ജനം പ്രതീക്ഷിക്കുന്നത്

  
backup
May 19 2016 | 17:05 PM

%e0%b4%9c%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%a7%e0%b4%bf%e0%b4%95%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8

ആവേശപ്പോരാട്ടങ്ങളുടെ കാലം കഴിഞ്ഞു. ഇനി ജനസേവനത്തിന്റെ വാക്താക്കള്‍ ആരെന്നാണ് ജനം നോക്കുന്നത്. ജനപക്ഷവികസനത്തിന് എത്രത്തോളം സ്ഥാനമുണ്ടെന്നും സാമുദായിക,ജാതി വാദങ്ങള്‍ കേരളത്തില്‍ എത്രത്തോളം ഇടം നേടിയിട്ടുണ്ടെന്നും ഈ തെരഞ്ഞെടുപ്പ് നമുക്ക് വ്യക്തമാക്കിത്തന്നു.
മതേതരകക്ഷികള്‍ വര്‍ഗീയശക്തികള്‍ക്ക് അവസരം ഒരുക്കിക്കൊടുത്തത് കേരളജനതയ്ക്ക് തീരാത്ത കളങ്കമാണ് ഉണ്ടാക്കിവച്ചത്. ഭിന്നിച്ചു പോകുന്ന മതേതരവോട്ടുകളാണ് ഇവര്‍ക്ക് അവസരം നല്‍കിയത്.
അധികാരം അലങ്കാരമാക്കി വച്ച് മറ്റുള്ളവര്‍ക്ക് മേല്‍ ഗര്‍വ് പ്രകടിപ്പിക്കാനുള്ള അവസരമാക്കി കാണാതെ ജനങ്ങള്‍ക്ക് സേവനം ചെയ്യുന്നതിനായി തന്നെ സ്രഷ്ടാവ് തെരഞ്ഞടുത്തുവെന്ന ബോധത്തോടെ വിശ്വാസികള്‍ കര്‍മ നിരതനാകണം.അധികാരം ഉണ്ടായാലേ സേവനം നടക്കൂ എന്നത് വിശ്വാസികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ജനസേവനം ആണ് തന്റെ ലക്ഷ്യമെങ്കില്‍ അധികാരമില്ലാതെ തന്നെ അവയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാം.


അബ്ദുല്ലാഹി ബ്‌നു അംറില്‍നിന്നു നിവേദനം: ഒരാള്‍ നബി(സ)യുടെ അടുത്ത് വന്നു ചോദിച്ചു: 'അല്ലാഹുവിന്റെ പ്രവാചകരെ, ജനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടവന്‍ ആരാണ്? നബി(സ) പറഞ്ഞു: 'ജനങ്ങള്‍ക്ക് ഏറ്റം ഉപകാരം ചെയ്യുന്നവന്‍. ഒരു മുസ്‌ലിമിന്റെ പ്രയാസം അകറ്റിയോ കടം വീട്ടിയോ വിശപ്പിന് ശമനമേകിയോ അവന് സന്തോഷം ലഭിക്കുന്ന പ്രവര്‍ത്തനങ്ങളിലേര്‍പെടലാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടം. ഒരു സഹോദരന്റെ ഏതെങ്കിലുമൊരാവശ്യം സാധിച്ചു കൊടുക്കാന്‍ അവനോടൊപ്പം സഞ്ചരിക്കുന്നത് ഈ പള്ളി(മസ്ജിദുന്നബവി)യില്‍ ഒരു മാസം ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാള്‍ എനിക്ക് ഇഷ്ടപ്പെട്ടതാണ്'. (ത്വബറാനി)
പരോപകാരിയും സേവനസന്നദ്ധനുമായ പൊതു പ്രവര്‍ത്തകനെ അല്ലാഹു വളരെയധികം ഇഷ്ടപ്പെടുമെന്ന് ഈ ഹദീസില്‍ വ്യക്തമാക്കിയിരിക്കുന്നു. അങ്ങനെ അല്ലാഹുവിന്റെ പ്രീതിക്ക് വിധേയരായാല്‍ അവര്‍ക്ക് സര്‍വലോകത്തും സ്വീകാര്യത വര്‍ധിക്കും. അത്തരക്കാരെ ജനമനസുകളില്‍ നിന്ന് ഇറക്കുക സാധ്യമല്ല. ' അല്ലാഹു അടിമകളിലൊരാളെ തൃപ്തിപ്പെട്ടാല്‍ ജിബ്‌രീലി(അ)നോട് വിളിച്ചു പറയും. ഞാന്‍ ഇന്ന വ്യക്തിയെ ഇഷ്ടപ്പെടുന്നു. താങ്കളും അയാളെ ഇഷ്ടപ്പെടുക. ജിബ്‌രീല്‍(അ) ആകാശലോകത്തുള്ളവരോടും ഇക്കാര്യം പറയും. അവരും അപ്രകാരം ചെയ്യും. പിന്നീട് ആ വ്യക്തിക്ക് ഭൂമിയില്‍ സ്വീകാര്യത കിട്ടും.'
'പച്ചപ്പുള്ള ഏതിനോടും നിങ്ങള്‍ ചെയ്യുന്ന ഗുണത്തിന് പ്രതിഫലമുണ്ട്' എന്ന് നബി(സ) പറഞ്ഞതും ഇതിനോട് ചേര്‍ത്തു വായിക്കണം. മോശക്കാരിയായ ഒരു സ്ത്രീ, ദാഹിച്ചു വലഞ്ഞ പട്ടിക്ക് വെള്ളം നല്‍കിയതിന്റെ പേരില്‍ അവരുടെ പാപങ്ങള്‍ പൊറുക്കപ്പെട്ടതായി ഹദീസില്‍ വന്നിട്ടുണ്ട്. പരോപകാരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ അവര്‍ണനീയമാണെന്ന് ചുരുക്കം.


ജനപ്രതിനിധികളോടുള്ള വിശ്വാസ്യത വളരെയധികം പൊതുജനങ്ങള്‍ക്ക് കുറഞ്ഞുവന്നിട്ടുണ്ട്. ചിലയിടങ്ങളിലെങ്കിലും ചിലതോല്‍വികളും ഭൂരിപക്ഷത്തില്‍ വന്ന ഇടിവും ഇതിനെ സൂചിപ്പിക്കുന്നതാണ്. വാക്കുപാലിക്കാതെ എല്ലാക്കാലത്തും ജനങ്ങളെ വിഡ്ഢികളാക്കാന്‍ കഴിയില്ല. പൊതുസമൂഹത്തോടുള്ള വഞ്ചന പൊതുപ്രവര്‍ത്തകനില്‍ നിന്നും ഒരിക്കലും വരാന്‍ പാടില്ല. ഉദ്യോഗസ്ഥ ലോബികളുടെ തരംതാണ കളികളുടെ ഇന്ന് വര്‍ധിച്ച് വന്നിരിക്കുന്നു. എന്തെങ്കിലും കാര്യം സാധിക്കാന്‍ കിമ്പളം ലഭിച്ചാലേ അനങ്ങൂ എന്നാണ് പലരുടേയും മനോഗതി. സംശുദ്ധരായ ഉദ്യോഗസ്ഥ സമൂഹമാണ് ഇത് മൂലം വഷളാകുന്നത്.
ജനവഞ്ചകര്‍ വഞ്ചനയുടെ കാഠിന്യമനുസരിച്ച് പാരത്രികലോകത്ത് അതിനുള്ള ശിക്ഷ ഏറ്റുവാങ്ങേണ്ടി വരും എന്നതില്‍ രണ്ടഭിപ്രായമില്ല. നബി(സ) പറഞ്ഞതായി അബൂ സഈദില്‍ ഖുദ്‌രി(റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ''എല്ലാ വഞ്ചകര്‍ക്കും അന്ത്യനാളില്‍ ഓരോ പതാക നാട്ടപ്പെടും. വഞ്ചനയുടെ തോതനുസരിച്ചായിരിക്കും ഈ പതാക ഉയര്‍ത്തപ്പെടുക. അറിയുക, ജനങ്ങളുടെ കാര്യങ്ങളേറ്റെടുത്തഒരു ഭരണാധികാരിയുടെ വഞ്ചനയേക്കാള്‍ കൊടിയ വഞ്ചന വേറെയില്ല തന്നെ'' (മുസ്‌ലിം 1378).


അഴിമതി വളര്‍ത്തുന്നതില്‍ പൊതുജനങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് പലരും ചര്‍ച്ച ചെയ്യാറില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാരെയും ജനപ്രതിനിധികളെയുമൊക്കെ സാമ്പത്തിക കുറ്റങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതില്‍ ജനങ്ങളും പ്രതികളാണ്. ഭരണതലങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഓഫിസുകളില്‍നിന്നും എന്തെങ്കിലും നേടിയെടുക്കണമെങ്കില്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് കൈക്കൂലി കൊടുക്കാതെ നടക്കുകയില്ല എന്നൊരു ചിന്താഗതി സമൂഹത്തില്‍ വളര്‍ന്നുവന്നിട്ടുണ്ട്.


കൈക്കൂലി വാങ്ങാത്ത, സത്യസന്ധരായ ഉദ്യോഗസ്ഥന്മാര്‍ക്ക് പോലും അങ്ങോട്ട് വച്ചുനീട്ടി അവരില്‍ സാമ്പത്തിക താല്‍പര്യങ്ങള്‍ സൃഷ്ടിക്കുന്ന പ്രവണത പൊതുവെ കാണപ്പെടുന്നുണ്ട്. അതൊന്നുമില്ലാതെ കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കില്ല എന്ന തെറ്റിദ്ധാരണ കൊണ്ടാണിത്. ഇത്തരം സമ്പ്രദായങ്ങള്‍ അഴിമതി വളര്‍ത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂവെന്ന് സമൂഹം തിരിച്ചറിയുന്നില്ല.
സ്വന്തം മനഃസാക്ഷിയെ വഞ്ചിക്കാതെ, ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി, പ്രതിജ്ഞ ചെയ്യുന്ന വാക്കുകളോടും വസ്തുതകളോടും നീതിപുലര്‍ത്തി മുന്നേറാന്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  27 minutes ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  an hour ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  3 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  3 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  3 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  3 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  3 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  4 hours ago