HOME
DETAILS

ഇടതുപക്ഷ വിജയവും മതേതരകേരളവും

  
backup
May 19 2016 | 17:05 PM

%e0%b4%87%e0%b4%9f%e0%b4%a4%e0%b5%81%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b5%e0%b4%bf%e0%b4%9c%e0%b4%af%e0%b4%b5%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a4%e0%b5%87%e0%b4%a4%e0%b4%b0%e0%b4%95%e0%b5%87

പതിനാലാം നിയമസഭയിലേയ്ക്കു നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണി വ്യക്തമായ മേധാവിത്വം നേടിയിരിക്കുകയാണ്. ഒരു ഭീഷണിയായി നിയമസഭയില്‍ എന്‍.ഡി.എ ഉണ്ടാകുമെന്ന തോന്നല്‍ തിരുത്തുവാനായെങ്കിലും ഒ. രാജഗോപാലിന്റെ നിയമസഭാംഗത്വം കേരളത്തിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ക്ക് ഏറ്റ കനത്ത ആഘാതംതന്നെയാണ്. ബി.ജെ.പി ഒരു കാരണവശാലും അക്കൗണ്ട് തുറക്കുകയില്ലെന്ന് സി.പി.എം നേതാക്കളായ വി.എസ് അച്യുതാനന്ദനും പിണറായി വിജയനും കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും എ.കെ ആന്റണിയും ഉറപ്പിച്ചുപറഞ്ഞിരുന്നുവെങ്കിലും നേമം മണ്ഡലത്തില്‍നിന്ന് ഒ രാജഗോപാല്‍ തെരഞ്ഞെടുക്കപ്പെട്ടതു മതനിരപേക്ഷതയിലും സാമുദായികസൗഹാര്‍ദ്ദത്തിലും കഴിഞ്ഞുപോന്ന കേരളീയസമൂഹത്തില്‍ വിള്ളല്‍വീഴുന്നുവെന്നതിന്റെ സൂചനയാണ്.

മഞ്ചേശ്വരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായ കെ സുരേന്ദ്രനും വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയായ ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖനും നിസ്സാരമായ വോട്ടുകള്‍ക്കാണു പരാജയപ്പെട്ടതെന്ന വസ്തുത മതേതര ജനാധിപത്യവിശ്വാസികള്‍ക്ക് ആശ്വാസം നല്‍കുന്നതല്ല.
ഏഴുമണ്ഡലങ്ങളില്‍ ബി.ജെ.പി രണ്ടാംസ്ഥാനത്താണ്. വര്‍ഗീയതക്കെതിരേയും വിഭാഗീയതക്കെതിരേയും ശക്തമായ നിലപാടെടുക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പ്രതിജ്ഞാബദ്ധരാകണമെന്ന സന്ദേശമാണ് ഈ തെരഞ്ഞെടുപ്പു നല്‍കുന്ന പാഠം. ബി.ജെ.പി കേരളത്തിലുയര്‍ത്തിയ ആശങ്ക ഫലപ്രദമായി തടയാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കു കഴിയുമെന്ന മതേതര വിശ്വാസികളുടെ വിശ്വാസമാണ് ഇടതുപക്ഷത്തിന് അദ്ഭുതപൂര്‍വ്വമായ വിജയം നേടിക്കൊടുത്തത്.


മറ്റൊരിക്കലും ഉണ്ടാകാത്തവിധം വികസനപ്രവര്‍ത്തനങ്ങള്‍ ഐക്യജനാധിപത്യ മുന്നണി സര്‍ക്കാരിന് നിര്‍വഹിക്കാനായെങ്കിലും ജനങ്ങളെ അതിലെല്ലാമുപരി ആശങ്കപ്പെടുത്തിയത് എന്‍.ഡി.എയെന്ന പേരില്‍ ബി.ജെ.പി കേരളീയസമൂഹത്തില്‍ ഉയര്‍ത്തിയ വര്‍ഗീയഭീഷണിതന്നെയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നു പ്രാവശ്യമാണ് കേരളത്തില്‍ ബി.ജെ.പിക്കായി തെരഞ്ഞെടുപ്പുപ്രചാരണത്തിനെത്തിയത്.
പൂര്‍ണമായും ആര്‍.എസ്.എസിന്റെ നിയന്ത്രണത്തില്‍ നടന്ന തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കിയതു ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത്ഷാ ആയിരുന്നു. പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ചതാകട്ടെ ബി.ജെ.പി കേന്ദ്രമന്ത്രി നഡ്ഡയും. കേന്ദ്ര ബി.ജെ.പി നേതാക്കള്‍ മുഴുവന്‍ ശ്രദ്ധയും പണവും ചെലവഴിച്ചു സംസ്ഥാനത്തു തമ്പടിച്ചു വര്‍ഗീയപ്രചാണരങ്ങള്‍ നടത്തി. എന്നാല്‍, കേരളീയ പൊതുസമൂഹത്തിന്റെ മതനിരപേക്ഷ മനസ്സ് പതറാതെ നിന്നതിനാല്‍ വോട്ട് ഏകീകരണം ഉണ്ടാവുകയായിരുന്നു. അത് സമര്‍ഥമായി ഉപയോഗപ്പെടുത്തുവാന്‍ ഇടതുപക്ഷത്തിനാവുകയും ചെയ്തു. ബി.ജെ.പിയുടെ പ്രവര്‍ത്തന സന്നാഹങ്ങള്‍ ദേശീയ ശ്രദ്ധവരെയാകര്‍ഷിച്ചതാണ്. പക്ഷേ, അതിന്റെ ആനുപാതികമായ പ്രതിഫലനം കേരളത്തില്‍ ഉണ്ടാവാതെ പോയതു മതേതരസമൂഹത്തിന്റെ ജാഗ്രതകൊണ്ടാണ്.


പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അവര്‍ക്കു മുന്നില്‍ കടമ്പകളേറെയുണ്ട്. വികസനമെന്നതു വന്‍കിടക്കാര്‍ക്കുമാത്രം ഉപകാരപ്പെടേണ്ട ഒന്നാകരുത്. അടിസ്ഥാനവിഭാഗങ്ങളുടെ മണ്ണും വാസസ്ഥലവും നഷ്ടപ്പെടുത്തി വന്‍കിട മാളുകളുടെയും കെട്ടിടങ്ങളുടെയും വളര്‍ച്ച വികസനമല്ല. ആവാസവ്യവസ്ഥകള്‍ തകര്‍ത്തും പ്രകൃതി ചൂഷണം ചെയ്തും വിമാനത്താവളങ്ങള്‍ നിര്‍മിച്ചുകൊണ്ടുള്ള വികസനം അടിസ്ഥാന വിഭാഗങ്ങള്‍ക്ക് ഒരു നന്മയും പ്രദാനം ചെയ്യുന്നില്ല. ആദിവാസികളുംപട്ടികജാതി വിഭാഗങ്ങളും അടിസ്ഥാനസൗകര്യങ്ങള്‍പോലുമില്ലാതെ നരകിക്കുകയാണ്. ഭൂമിയില്ലാത്ത ആയിക്കണക്കിനാളുകള്‍ക്ക് അതു നേടിക്കൊടുക്കുകയെന്നതാകണം വികസനം. മരുന്നും ഭക്ഷണവുമില്ലാതെ കഷ്ടപ്പെടുന്നവര്‍ക്ക് അതെത്തിച്ചുകൊടുക്കുകയെന്നതാകണം വികസനം.

തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ടു നികത്തലും കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയലുമല്ല വികസനം. വികസനം സാധാരണക്കാരെ ദാരിദ്ര്യത്തിലേയ്ക്ക് തള്ളിവിടുന്നതാകരുത്.
ബംഗാളില്‍ 210 സീറ്റ് നേടി മമതാ ബാനര്‍ജി ഭരണം നിലനിര്‍ത്തിയിരിക്കുന്നു. 200 സീറ്റ് മറികടക്കാനാവില്ലെന്നായിരുന്നു കരുതിയിരുന്നതെങ്കിലും മമതാ ബാനര്‍ജി വിജയം ആവര്‍ത്തിച്ചിരിക്കുകയാണ്. ആരോപണങ്ങളെ അതിജീവിച്ചു വ്യക്തമായ ആധിപത്യം നിലനിര്‍ത്താന്‍ അവര്‍ക്കു കഴിഞ്ഞു. സി.പി.എമ്മിനു ബംഗാളില്‍ ഒരു ചലനവുമുണ്ടാക്കാനായില്ലെന്നതു നഷ്ടം തന്നെയാണ്.
തിരിച്ചുവരവിന്റെ സൂചനപോലും സി.പി.എമ്മിന് ഉണ്ടാക്കാനായതുമില്ല. അല്‍പ്പമെങ്കിലും മെച്ചമുണ്ടാക്കിയത് കോണ്‍ഗ്രസാണ്. പ്രധാന പ്രതിപക്ഷമാകാന്‍ പോലും സി.പി.എമ്മിനാവില്ല എന്നത് ആ പാര്‍ട്ടിയുടെ ബംഗാളിലെ പരാജയം ഇരട്ടിപ്പിക്കുന്നു. കോണ്‍ഗ്രസായിരിക്കും ആ സ്ഥാനത്തു വരിക. ബി.ജെ.പിക്ക് ബംഗാളില്‍ മൂന്നുസീറ്റില്‍ വിജയിക്കാനായി എന്നതൊഴിച്ചാല്‍ കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാനായില്ലെന്നതു ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസകരമാണ്.


ലോക്‌സഭാ തെരഞ്ഞെടുപ്പിനുശേഷമുണ്ടായ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി തോല്‍വി ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നതിനിടയില്‍ അസമില്‍ അവര്‍ മുന്നണി രാഷ്ട്രീയത്തിലൂടെ വിജയത്തിലെത്തിയിരിക്കുകയാണ്. അസമില്‍ ബി.ജെ.പി സഖ്യമാണ് വിജയിച്ചിരിക്കുന്നത്. അസമില്‍ തനിച്ചു വിജയിക്കുവാനുള്ള ശേഷി ഇപ്പോഴും അവര്‍ക്കില്ല. കോണ്‍ഗ്രസ്സ് പ്രധാന പ്രതിപക്ഷത്തിലേയ്‌ക്കൊതുങ്ങുകയും ചെയ്തിരിക്കുന്നു. തമിഴ്‌നാട്ടില്‍ ഡി.എം.കെ വിജയിക്കുമെന്ന് ഉപ്പിച്ചിരുന്നുവെങ്കിലും 139 സീറ്റുകള്‍ നേടിക്കൊണ്ട് അണ്ണാ ഡി.എം.കെ അധികാരമുറപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പു പ്രചാരണയോഗങ്ങളില്‍ പങ്കെടുക്കാതെതന്നെ ജയലളിതയ്ക്കു വിജയം നേടിയെടുക്കാന്‍ കഴിഞ്ഞു. ഡി.എം.കെയുടെ കുടുംബ വാഴ്ച ഭരണത്തില്‍ തുടരുവാന്‍ കഴിയാതെ വന്നിരിക്കുന്നു. ഒരുപക്ഷേ, തമിഴ്‌നാടിന്റെ ഭാവിരാഷ്ട്രീയത്തില്‍ ഡി.എം.കെ അപ്രസക്തമാവാന്‍ എ.ഐ.ഡി.എം.കെ യുടെ ഈ വിജയം നാന്ദിയായേക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  10 minutes ago
No Image

തമിഴ്‌നാട്ടില്‍ കനത്ത മഴ മുന്നറിയിപ്പ്; പത്ത് ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി

Weather
  •  37 minutes ago
No Image

നടിയെ ആക്രമിച്ച കേസ്: അന്തിമവാദം തുറന്ന കോടതിയില്‍ വേണമെന്ന് അതിജീവിത

Kerala
  •  39 minutes ago
No Image

സിറിയയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് വിമതര്‍; ഹാഫിസുല്‍ അസദിന്റെ മഖ്ബറക്ക് തീയിട്ടു

International
  •  an hour ago
No Image

ഇനി മുതല്‍ പി.എഫ് നിങ്ങള്‍ക്ക് എ.ടി.എം വഴി പിന്‍വലിക്കാം; 2025 ജനുവരി മുതല്‍ നടപ്പിലാകുമെന്ന് അധികൃതര്‍ 

Economy
  •  an hour ago
No Image

57 മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനം...കുഴല്‍ക്കിണറില്‍ വീണ അഞ്ചു വയസ്സുകാരനെ പുറത്തെടുത്തത് ജീവനറ്റ്; കണ്ണീരായി നാട് 

National
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: സമസ്തയുടെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

National
  •  4 hours ago
No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  5 hours ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  12 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  13 hours ago