HOME
DETAILS
MAL
ജെ.എന്‍.യു വിദ്യാര്‍ഥിയെ കണ്ടെത്തുന്നവര്‍ക്കുള്ള റിവാര്‍ഡ് തുക വര്‍ധിപ്പിച്ചു
backup
November 16 2016 | 18:11 PM
ന്യൂഡല്‍ഹി: ജവഹര്‍ ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദിനെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്കു ഡല്‍ഹി പൊലിസ് പ്രഖ്യാപിച്ച ഇനാം വര്‍ധിപ്പിച്ചു. നേരത്തെ രണ്ടു ലക്ഷം രൂപയായിരുന്നത് ഇപ്പോള്‍ അഞ്ചു ലക്ഷം രൂപയാക്കി വര്‍ധിപ്പിക്കുകയായിരുന്നു.
ഒരു മാസം മുമ്പാണ് നജീബിനെ കാണാതായത്. ഇതേത്തുടര്‍ന്നു ജെ.എന്‍.യു വിദ്യാര്‍ഥികള്‍ പ്രതിഷേധം ശക്തിപ്പെടുത്തിയതോടെ ഇയാളെ കണ്ടെത്തുന്നതിനായി 50,000 രൂപയായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. തുടര്‍ന്ന് ഒരു ലക്ഷവും പിന്നീട് രണ്ടു ലക്ഷവുമായി റിവാര്‍ഡ് തുക വര്‍ധിപ്പിച്ചു.
ഇതാണു വീണ്ടും അഞ്ചു ലക്ഷമാക്കി ഉയര്‍ത്തിയത്. അതേസമയം വിദ്യാര്‍ഥിയെ കണ്ടെത്തുന്നതിനായി അന്വേഷണം ഊര്ജിതപ്പെടുത്തിയെന്നു ഡല്‍ഹി പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."